അനുപമയുടെ ഗ്ലാമര്‍ റോള്‍ ബമ്പര്‍ ഹിറ്റ്, നൂറ് കോടിയും കടന്ന് 'ടില്ലു സ്‌ക്വയര്‍'; ഇനി ഒ.ടി.ടിയിലേക്ക്, റിലീസ് തിയതി പുറത്ത്

തെലുങ്കില്‍ ഹിറ്റ് അടിച്ച് അനുപമ പരമേശ്വരന്‍. അനുപമ അതീവ ഗ്ലാമറസ് ആയി എത്തിയ ‘ടില്ലു സ്‌ക്വയര്‍’ ആഗോളതലത്തില്‍ ഗംഭീര കളക്ഷന്‍ ആണ് നേടിയിരിക്കുന്നത്. ചിത്രം 125 കോടിയോളമാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്. ഓപ്പണിംഗ് ദിനത്തില്‍ തന്നെ 23.7 കോടി രൂപ ചിത്രത്തിന് ലഭിച്ചിരുന്നു.

125 കോടിയിലധികം കളക്ഷന്‍ നേടിയ ടില്ലു സ്‌ക്വയര്‍ ഇനി ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് 29ന് റിലീസ് ചെയ്ത ചിത്രം ഏപ്രില്‍ 26 മുതല്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഡിജിറ്റല്‍ അവകാശം റെക്കോര്‍ഡ് തുകയ്ക്ക് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയതായാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചിത്രത്തിന്റെ റിലീസിന് മുമ്പേ അനുപമയുടെ ഗ്ലാമര്‍ അവതാര്‍ ശ്രദ്ധ നേടിയിരുന്നു. ആദ്യമായാണ് ഒരു സിനിമയില്‍ അനുപമ ഇത്രയും ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെടുന്നത്. 2022ല്‍ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ‘ഡിലെ തില്ലു’വിന്റെ രണ്ടാം ഭാഗമാണ് ഈ സിനിമ. മാലിക് റാം ആണ് സംവിധാനം. സിദ്ദു ജൊന്നാലഗഢ ആണ് നായകന്‍.

അനുപമയുടെ ഗ്ലാമറസ് അവതാര്‍ മാത്രമല്ല, ലിപ്ലോക് അടക്കമുള്ള ഇന്റിമേറ്റ് രംഗങ്ങളും ചിത്രത്തില്‍ ഉണ്ടായിരുന്നു. ഇങ്ങനൊയൊരു വേഷം ചെയ്യുന്നതിനെ കുറിച്ച് അനുപമ സംസാരിക്കുകയും ചെയ്തിരുന്നു. തന്റെ 29-ാം വയസില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യേണ്ടതുണ്ട്. താന്‍ ഒരേതരം റോളുകള്‍ ചെയ്യുന്നതിനാല്‍ മാധ്യമപ്രവര്‍ത്തകരും പ്രേക്ഷകരും ചോദ്യം ചെയ്യാന്‍ തുടങ്ങിയെന്ന് അനുപമ പറഞ്ഞിരുന്നു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി