സസ്‌പെന്‍സ് ത്രില്ലറുമായി ഇന്ദ്രജിത്തും അനു സിത്താരയും; 'അനുരാധ ക്രൈം നമ്പര്‍.59/2019' ചിത്രീകരണം പുരോഗമിക്കുന്നു

ഇന്ദ്രജിത്ത് സുകുമാരന്‍, അനു സിത്താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന “അനുരാധ ക്രൈം നമ്പര്‍.59/2019” ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ അനു സിത്താര ആണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. പീതാംബരന്‍ എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ആയാണ് ഇന്ദ്രജിത്ത് വേഷമിടുന്നത്.

ഷാന്‍ തുളസീധരനും ജോസ് തോമസ് പോളക്കലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വീടിന്റെ നിര്‍മ്മാണത്തിനായി അവധിയില്‍ കഴിയുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായ പീതാംബരന് ഒരു കേസ് ഏറ്റെടുക്കേണ്ടി വരുന്നതും തുടര്‍ന്നുള്ള അന്വേഷണവും സുരക്ഷിതമായ അടിത്തറയില്ലാത്ത ഒരു സ്ത്രീയുടെ ജീവിതവുമാണ് ചിത്രം പറയുന്നത്.

ഹരിശ്രീ അശോകന്‍, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി, അനില്‍ നെടുമങ്ങാട്, രാജേഷ് ശര്‍മ്മ, സുനില്‍ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. എറണാകുളം, പിറവം, ഞീഴൂര്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

ഗാര്‍ഡിയന്‍ ഏഞ്ചല്‍, ഗോള്‍ഡന്‍ എസ് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാര്‍ എസ്, സിനോ ജോണ്‍ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരി നാരായണന്‍, മനു മഞ്ജിത്ത്, ജ്യോതികുമാര്‍ പുന്നപ്ര എന്നിവരുടെ വരികള്‍ക്ക് ടോണി ജോസഫ് സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ഡിക്‌സണ്‍ പൊഡുത്താസ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സതീഷ് കാവില്‍കോട്ട, എഡിറ്റര്‍-ശ്യാം ശശിധരന്‍, കല-സുരേഷ് കൊല്ലം, മേക്കപ്പ്-സജി കൊരട്ടി, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-രാംദാസ് മാത്തൂര്‍, അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ലാല്‍ കരുണാകരന്‍ & സോണി ജി.എസ് കുളക്കല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ശിവന്‍ പൂജപ്പുര, പി.ആര്‍.ഒ-പി.ശിവപ്രസാദ് ഫിനാന്‍സ് കണ്‍ട്രോളര്‍-അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍-വിനോദ്.

Read more