മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി അനുരാഗ് കശ്യപ്; ആഷിഖ് അബു ചിത്രം 'റൈഫിൾ ക്ലബ്ബി'ൽ എത്തുന്നത് വില്ലനായി

എപ്പോഴും വ്യത്യസ്തമായ സിനിമകൾ കൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് അനുരാഗ് കശ്യപ്. സംവിധാനത്തിന് പുറമെ നടനായും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണ്. മുൻപ് നയൻതാര ചിത്രം ‘ഇമൈക്ക നൊടികൾ’ എന്ന തമിഴ്  ചിത്രത്തിലും അനുരാഗ് കശ്യപ് വില്ലനായി വേഷമിട്ടിട്ടുണ്ട്.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘റൈഫിൾ ക്ലബ്ബ്’ എന്ന ചിത്രത്തിലാണ് അനുരാഗ് കശ്യപ് എത്തുന്നത്. ദിലീഷ് കരുണാകരനൊപ്പം ഷറഫു സുഹാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിൽ വില്ലനായാണ്  അനുരാഗ് കശ്യപ് എത്തുന്നത്.

ചിത്രത്തിൽ അനുരാഗ് കശ്യപ് എത്തിയത് വളരെ രസകരമായ കാര്യമാണ്. ചിത്രത്തിന്റെ കാസ്റ്റിങ് കാൾ പോസ്റ്റിന് താഴെ ‘അതിഥി വേഷത്തിന് നിങ്ങള്‍ക്ക് മുംബൈയില്‍ നിന്ന് ഒരു ഉത്തരേന്ത്യന്‍ നടനെ ആവശ്യമുണ്ടോ’ എന്നാണ് അനുരാഗ് കശ്യപ് കമന്റ് ചെയ്തത്. തുടർന്ന് അതെ സർജി, സ്വാഗതം എന്നായിരുന്നു ആഷിഖ് അബു റിപ്ലെ കൊടുത്തത്. ഇതിന് പിന്നാലെയാണ്

നേരത്തെ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോയിൽ അനുരാഗ് കശ്യപ് അതിഥി വേഷത്തിലെത്തിയിരുന്നു. ആ വേഷവും ലോകേഷിനോട് താൻ ചോദിച്ചു വാങ്ങിയതാണെന്ന് അനുരാഗ് കശ്യപ് പറഞ്ഞിരുന്നു.

“ലോകേഷ് കനകരാജിൻ്റെ സിനിമയിൽ ഒരു മരണ രംഗം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ലോകേഷ് ഈ അഭിമുഖം കണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം എന്നെ വിളിച്ച് തമാശ പറഞ്ഞതാണോ എന്ന് ചോദിച്ചു.

ഒരിക്കലുമല്ല, സീരിയസായി തന്നെയാണെന്ന് ഞാൻ പറഞ്ഞു. ഒരു ചെറിയ മരണ സീൻ ചെയ്യണമെന്ന് എനിക്കുണ്ടായിരുന്നു. എങ്കിൽ ഞങ്ങൾക്ക് ഒരു മരണ സീനുണ്ടെന്ന് ലോകേഷ് പറഞ്ഞു. അങ്ങനെ എന്നെ അതിലേക്ക് വളിച്ചു.” എന്നാണ് അനുരാഗ് കശ്യപ് ലിയോയെ കുറിച്ച് മുൻപ് അഭിപ്രായപ്പെട്ടത്.

ആഷിഖ് അബു ചിത്രം റൈഫിൾ ക്ലബിന്റെ പുതിയ അപ്ഡേറ്റുകൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം