'ഭര്‍ത്താവ് ചെയ്ത കുറ്റത്തിന് ഭാര്യയാണ് പഴി കേള്‍ക്കേണ്ടതെങ്കില്‍.. ഗുജറാത്തിലുള്ള ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ ഉണ്ടല്ലോ അവരെ നാം എന്ത് പറയണം?'

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ കരുണ സംഗീത നിശ വിവാദത്തില്‍ സംവിധായകന്‍ ആഷിക് അബുവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഭാര്യയും നടിയുമായ റിമ കല്ലിങ്കലിനെയും വലിച്ചിഴക്കുന്നതില്‍ എന്ത് ഉദ്ദേശശുദ്ധിയാണ് ഉള്ളതെന്ന വിമര്‍ശനവുമായി “ഇഷ്‌ക്” സിനിമയുടെ സംവിധായകന്‍ അനുരാജ് മനോഹര്‍. കൊച്ചി മ്യൂസിക് ഫൗണ്ടേഷനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ റിമയെ നിരന്തരം അക്രമിക്കുന്നവരുടെ രാഷ്ട്രീയം കൂടെ ഈ അവസരത്തില്‍ പരിശോധിക്കപ്പെടേണ്ടതാണെന്ന് സംവിധായകന്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്ന,നിലപാട് പറയുന്ന സ്ത്രീ എന്ന നിലയ്ക്കാണ് റിമ ഇപ്പോൾ അക്രമിക്കപ്പെടുന്നത്.
കൊച്ചി മ്യൂസിക് ഫൗണ്ടേഷനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ സോഷ്യൽ മീഡിയയിൽ അവർ നിരന്തരം അക്രമിക്കപ്പെടുകയാണ്..
അക്രമിക്കുന്നവരുടെ രാഷ്ട്രീയം കൂടെ ഈ അവസരത്തിൽ പരിശോധിക്കപ്പെടേണ്ടതാണ്..
ആർത്തവകാലത്തെ സ്ത്രീ അശുദ്ധയാണ് എന്നു പറയുന്നവരും,സ്ത്രീകൾ ആകാശം ലക്ഷ്യമാക്കി മുഷ്ഠി ചുരുട്ടരുത് എന്ന് പറയുന്ന വിഭാഗവും ഇതിൽ പ്രബലരാണെന്ന് കമന്റുകൾ പരിശോധിച്ചാൽ വ്യക്തം.
കരുണയുമായി ബന്ധപ്പെട്ട് സംഭവിച്ച മുഴുവൻ തെറ്റിദ്ധാരണകളും ധാരണകളും പുറത്ത് വരണം എന്ന് തന്നെയാണ് ആഗ്രഹം.
ഔദ്യോഗികമായി അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
പൊതു ഇടങ്ങളിൽ സ്ത്രീകളെ അപമാനിക്കുന്നവർക്ക്, വാരി” അറിയുന്നവർക്ക് നേരെയും നിയമ നടപടികൾ ഉണ്ടാവണം.
ഭർത്താവ് ചെയ്തു എന്ന് പറയുന്ന കുറ്റത്തിന് ഭാര്യയാണ് പഴി കേൾക്കേണ്ടത് എന്ന ലൈൻ ആണെങ്കിൽ..
ഗുജറാത്തിലുള്ള ഭർത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ ഉണ്ടല്ലോ അവരെ നാം എന്ത് പറയണം?

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു