ഇഷ്‌ക് തമിഴിന് പുറമേ ഹിന്ദിയിലേക്കും; ഏപ്രിലില്‍ ചിത്രീകരണം തുടങ്ങും

അനുരാജ് മനോഹറിന്റെ സംവിധാനത്തില്‍ ഷെയ്ന്‍ നിഗമും ആന്‍ ശീതളുമാണ് നായികാനായകന്‍മാരായെത്തിയ ചിത്രമാണ് ഇഷ്‌ക്. ഏറെ പ്രേക്ഷക നിരൂപക പ്രശംസങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു എന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രം ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെടുന്നു എന്നതാണ് പുതിയ വാര്‍ത്ത.

സംവിധായകന്‍ അനുരാജും തിരക്കഥാകൃത്ത് രതീഷ് രവിയും നീരജ് പാണ്ഡേയുമായി കൂടികാഴ്ച നടത്തി. ഈ വിവരം പങ്കുവെച്ച് സംവിധായകന്‍ തന്നെയാണ് റീമേക്ക് വാര്‍ത്ത പുറത്തു വിട്ടത്. നീരജ് പാണ്ഡെ നിര്‍മാതാവായിട്ടുള്ള ഫ്രൈഡേ ഫിലിം വര്‍ക്സ് ചിത്രം നിര്‍മ്മിക്കും. അഭിനേതാക്കളെക്കുറിച്ചോ സംവിധാനം ആരെന്നതിനെക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ഏപ്രിലില്‍ ഷൂട്ട് തുടങ്ങും.

സമൂഹത്തിലെ സദാചാര അനീതികളെ തുറന്നുകാട്ടിയ ചിത്രം നോട്ട് എ ലവ് സ്റ്റോറി എന്ന ടാഗ് ലൈനോടെയാാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സച്ചിദാനന്ദനും അവന്റെ പ്രണയിനി വസുധയും ഒന്നിച്ചുള്ള ഒരു രാത്രിയില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളും ഒരു ത്രില്ലര്‍ പരിവേശത്തോടെ അവതരിപ്പിച്ച ചിത്രത്തിലെ ക്ലൈമാക്സും ഏറെ കയ്യടി നേടിയിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു