മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 70ാം ജന്മദിനമാണ് ഇന്ന്. ഇപ്പോഴിതാ നടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് യുവതാരം അനു സിത്താര പങ്കുവച്ച വിഡിയോ ശ്രദ്ധേയമാകുകയാണ്. നൃത്തം അവതരിപ്പിച്ചുകൊണ്ടാണ് അനുവിന്റെ വേറിട്ട ആശംസ. മമ്മൂട്ടി ചിത്രം രാപ്പകലിലെ പാട്ടിനനുസരിച്ചാണ് അനു നൃത്തരൂപം അവതരിപ്പിച്ചത്.
എന്റെ സ്‌നേഹം നിറഞ്ഞ ജന്മദിനാശംസകള്‍ മമ്മൂക്ക’ എന്നു കുറിച്ചുകൊണ്ടാണ് അനു സിത്താര പിറന്നാള്‍ സ്‌പെഷല്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
അനുവിന്റെ ആശംസാ കുറിപ്പും സ്‌നേഹ വിഡിയോയും ഇതിനോടകം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. നിരവധി പേരാണ് താരത്തെ പ്രശംസിച്ചും മമ്മൂട്ടിക്ക് മംഗളങ്ങള്‍ നേര്‍ന്നും രംഗത്തെത്തിയത്. ആരാധകരില്‍ പലരും അനു സിത്താരയുടെ സ്‌നേഹാദര വിഡിയോ പങ്കുവയ്ക്കുകയുമുണ്ടായി