നേരില്‍ കാണണം, കെട്ടിപ്പിടിക്കണം എന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്; പ്രതി പൂവന്‍കോഴിയിലൂടെ നടന്നത് സ്വപ്‌ന സാക്ഷാത്ക്കാരമെന്ന് അനുശ്രീ

മഞ്ജു വാര്യര്‍ നായികയായെത്തിയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രമാണ് “പ്രതി പൂവന്‍കോഴി”. മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം. സെയില്‍സ് ഗേള്‍ ആയ മാധുരിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. റോസമ്മ എന്ന കേന്ദ്ര കഥാപാത്രമായി നടി അനുശ്രിയും ചിത്രത്തിലെത്തുന്നുണ്ട്. മാധുരിയുടെ കൂട്ടുകാരിയും സഹപ്രവര്‍ത്തകയുമായാണ് റോസമ്മ എത്തുന്നത്.

ഏത് സാഹചര്യത്തിലും ഒന്നിച്ചു നില്‍ക്കുന്ന സുഹൃത്തുക്കളാണ് മാധുരിയും റോസമ്മയും. തനിക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മഞ്ജു വാര്യരെന്നും ചിത്രത്തിലൂടെ നടന്നത് സ്വപ്‌ന സാക്ഷാല്‍ക്കാരമാണെന്നുമാണ് അനുശ്രീ വ്യക്തമാക്കുന്നത്. “”മഞ്ജുചേച്ചിയെ ഒന്നു നേരില്‍ കാണണം, കെട്ടിപിടിക്കണം എന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും വിചാരിച്ചതല്ല, ചേച്ചിയ്ക്ക് ഒപ്പം അഭിനയിക്കാന്‍ കഴിയുമെന്ന്. എന്നും എനിക്കേറെ ഇഷ്ടമുള്ള നടിയായിരുന്നു മഞ്ജു ചേച്ചി.””

Read more

“”ചേച്ചി രണ്ടാമതും അഭിനയത്തിലേക്ക് വന്നപ്പോള്‍ ആഗ്രഹിച്ചിരുന്നു, എന്നെങ്കിലും ഒന്നിച്ച് അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇപ്പോഴത് സാധിച്ചു. സ്വപ്ന സാക്ഷാത്കാരമാണ് ഇതെന്ന് പറയാം. ടെന്‍ഷന്‍ ഉണ്ടായിരുന്നു ആദ്യം, ഇത്രയും സീനിയര്‍ ആയ ആര്‍ട്ടിസ്റ്റാണ്, നമ്മള്‍ കാരണം എന്തെങ്കിലും തെറ്റുവരുമോ, സീനുകള്‍ വൈകുമോ എന്നൊക്കെ പക്ഷേ ചേച്ചി ഒരുപാട് സപ്പോര്‍ട്ട് ചെയ്തു”” എന്നാണ് അനുശ്രീ വ്യക്തമാക്കുന്നത്.