അനുശ്രീ എന്ത് സിംപിള്‍ ആണല്ലേ... നിലത്തിരുന്ന് ഉത്സവം കണ്ട് താരം; വൈറലാകുന്നു

നാട്ടിലെ ഉത്സവം കാണാനെത്തിയ നടി അനുശ്രീയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. വീടിനു അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവവേളയില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളില്‍ നിലത്തിരുന്ന് ഉത്സവക്കാഴ്ചകള്‍ കാണുന്ന അനുശ്രീയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

”അനുശ്രീ എന്ത് സിംപിള്‍ ആണല്ലേ.. വീടിനു അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തില്‍ നിന്ന്” എന്നാണ് അനുശ്രീയുടെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. അനുശ്രീയുടെ ലാളിത്യത്തെ കുറിച്ചുള്ള കമന്റുകളാണ് പോസ്റ്റുകള്‍ക്ക് താഴെ എത്തുന്നത്.

അതേസമയം, ജിസ് ജോയ്‌യുടെ ‘തലവന്‍’ ആണ് അനുശ്രീയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ‘താര’, ‘കഥ എന്നുവരെ’ എന്നീ ചിത്രങ്ങളും നടിയുടെതായി ഒരുങ്ങുന്നുണ്ട്. ‘വോയിസ് ഓഫ് സത്യനാഥന്‍’ ആയിരുന്നു അനുശ്രീയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

‘ഡയമണ്ട് നെക്ലേസി’ല്‍ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുശ്രീ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അടുത്തിടെ കൊച്ചിയില്‍ ഒരു പുതിയ വീടും അനുശ്രീ സ്വന്തമാക്കിയിരുന്നു. പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ ദിലീപ് അടക്കം നിരവധി താരങ്ങളും എത്തിയിരുന്നു.

Read more