അന്‍വര്‍ റഷീദും പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്നു

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ്. ആദിയ്ക്ക് ശേഷം പ്രണവ് നായകനായി എത്തുന്നത് നവാഗതനായ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ഈ ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും ഈ ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

പറവ, ബാംഗ്‌ളൂര്‍ ഡെയ്‌സ്, പ്രേമം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായ അന്‍വര്‍ റഷീദ് ഇപ്പോള്‍ ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിന്റെ അണിയറയിലാണ്.

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ആദി ജനുവരി 26ന് റിലീസ് ചെയ്യാന്‍ ഇരിക്കെയാണ് പ്രണവിന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്. പ്രണവ് സിനിമയില്‍ തന്നെ നിലനില്‍ക്കുമെന്ന സൂചനയാണ് ഈ വാര്‍ത്തയോട് കൂടി പുറത്തുവരുന്നത്.

പ്രണവ് സിനിമയില്‍ നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ മറ്റ് മേഖലയിലാണെന്നും കഴിഞ്ഞ ദിവസം ജീത്തു ജോസഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.