ആവേശഭരിതരായി ആരാധകര്‍, വിചിത്രമായ ആ സത്യം തേടി ജയസൂര്യ; അന്വേഷണം ജനുവരി 31ന് തുടങ്ങും

ജയസൂര്യയുടെ ത്രില്ലര്‍ ചിത്രം അന്വേഷണത്തിനായുള്ള ആകാംക്ഷാഭരിതമായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തിയേറ്ററില്‍ നടന്‍ അത്ഭുതപ്പെടുത്തുമെന്ന് തന്നെയാണ് തങ്ങളുടെ പൂര്‍ണ്ണവിശ്വാസമെന്ന് ട്രെയിലര്‍ കണ്ട പ്രേക്ഷകര്‍ പറയുന്നു. മികച്ച വരവേല്‍പ്പാണ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ട്രെയിലറിനും ലഭിച്ചത്.

Image may contain: 1 person, standing, beard and text

പ്രേതത്തിന് ശേഷം ജയസൂര്യയും ശ്രുതി രാമചന്ദ്രനും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും അന്വേഷണത്തിനുണ്ട്. ലില്ലി എന്ന ചിത്രം സംവിധാനം ചെയ്ത പ്രശോഭിന്റെ രണ്ടാമത്തെ ചിത്രമാണ് അന്വേഷണം.

Image may contain: 1 person, standing and text

“സത്യം എപ്പോഴും വിചിത്രമായിരിക്കും” എന്ന ടാഗ് ലൈനോടുകൂടെ എത്തുന്ന ചിത്രം ഒരു മെഡിക്കല്‍ ത്രില്ലര്‍ ആണെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. “ലില്ലി”ക്ക് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ നവാഗതനായ ഫ്രാന്‍സിസ് തോമസിന്റേതാണ്. ലാല്‍, വിജയ് ബാബു, ലിയോണ ലിഷോയ്, ലെന തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

Image may contain: 1 person, standing and text

സുജിത് വാസുദേവാണ് ഛായാഗ്രഹണം. ഇ4 എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍.മെഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം നിര്‍വഹിക്കുന്ന ചിത്രം ഈ മാസം 31 ന് തിയേറ്ററുകളിലെത്തും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം