ഇത് ജോളിയുടെ കഥ.. 40 വര്‍ഷം മുമ്പത്തെ കൊലപാതകം ചര്‍ച്ചയാക്കി 'അന്വേഷിപ്പിന്‍ കണ്ടെത്തും'

അധികം വലിച്ചു നീട്ടലുകള്‍ ഇല്ലാതെ, ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളുടെ തള്ളിക്കയറ്റത്തില്‍ ട്രാക്ക് മാറ്റിപ്പിടിച്ച് വന്നൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം, കാരണം പ്രേക്ഷകരെ മടുപ്പിക്കാതെയുള്ള കഥയും വേഗതയും ഈ ചിത്രത്തിനുണ്ട്. രണ്ട് പെണ്‍കുട്ടികളുടെ കൊലപാതകങ്ങളുടെ അന്വേഷണമാണ് സിനിമയുടെ പ്രമേയം. അന്വേഷിപ്പിന്‍ കണ്ടെത്തും പുറത്തിറങ്ങിയതിന് പിന്നാലെ 40 വര്‍ഷം മുമ്പ് നടന്ന ജോളി കൊലപാതകമാണ് ചര്‍ച്ചകളില്‍ ഇടം നേടുന്നത്.

1984ല്‍ കേരളത്തെ ഞെട്ടിച്ച ജോളി കൊലപാതകമാണ് ചിത്രത്തിന്റെ ഫസ്റ്റ് ഹാഫില്‍ പരാമര്‍ശിക്കുന്ന ലൗലി മാത്തന്‍ വധക്കേസ്. കോളേജ് വിദ്യാര്‍ത്ഥിനിയായ ജോളി മാത്യു ലൈംഗികപീഡന ശ്രമത്തിനിടെ കൊല്ലപ്പെട്ട സംഭവമാണ് ജോളി വധക്കേസ്. പതിനെട്ടുകാരിയായ ജോളിയെ 1984 ഏപ്രില്‍ 23ന് ആണ് കോട്ടയം ബഥനി ആശ്രമത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കേസില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികനായ ഫാ. ജോര്‍ജ് ചെറിയാനെ അന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അന്ന് അത് ഏറെ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ മജിസ്ട്രേറ്റ് കോടതി വൈദികന് ജീവപര്യന്തം തടവും കൂട്ടുപ്രതികള്‍ക്ക് ഏഴു വര്‍ഷം തടവും വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് മേല്‍ക്കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.

1984ല്‍ നടന്ന സംഭവത്തെ കുറിച്ച് ജോളിയുടെ സഹോദരന്‍ മോനച്ചന്‍ സംസാരിച്ച വീഡിയോയും വൈറലായിരിക്കുകയാണ്. ”ജോളിയുടെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ നിന്ന് കൊണ്ടുവന്ന ശേഷം കുറച്ചുനേരം മാത്രമേ വീട്ടില്‍ വെച്ചുള്ളൂ. എങ്ങും പ്രതിഷേധമായിരുന്നു. എംസി റോഡിലെ ഗതാഗതം അന്ന് നാല് മണിക്കൂറോളം തടസ്സപ്പെട്ടു. നാല് വണ്ടി പോലീസുകാര്‍ ഇവിടെ വീടിന് പരിസരത്തുണ്ടായിരുന്നു. ക്രൈം ബ്രാഞ്ചിനായിരുന്നല്ലോ ആദ്യം അന്വേഷണ ചുമതല. കിണറില്‍ ഒരു ബോഡി പൊങ്ങിയെന്ന് പറഞ്ഞു കേട്ടപ്പോഴേ ഞാന്‍ പോയി നോക്കി. എനിക്ക് വസ്ത്രം കണ്ടപ്പോഴേ മനസ്സിലായി. ആകപ്പാടെ ഞാന്‍ തകര്‍ന്നുപോയി. അവിടുന്നോടി ഞാനാണ് വീട്ടിലേക്ക് വന്ന് പറഞ്ഞത്. 40 ആയില്ലേ വര്‍ഷം. ജോളിക്ക് അന്ന് 18 വയസല്ലേയുള്ളൂ. ഞങ്ങളുടെ ജോളിയുടെ കൊലപാതകം വിഷയമായി സിനിമ ഇറങ്ങിയതറിഞ്ഞു. സിനിമ കണ്ടാലല്ലേ കൂടുതല്‍ അഭിപ്രായം പറയാന്‍ കഴിയൂ” എന്നാണ് മോനച്ചന്‍ പറയുന്നത്.

May be an image of 7 people and text

ടൊവിനോ നായകനായ ഡാര്‍വിന്‍ കുര്യാക്കോസ് ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. അന്ന് ഈ കേസ് അന്വേഷിച്ച ഐപിഎസ് ഓഫീസറായ സിബി മാത്യൂസ്, തന്റെ നിര്‍ഭയം എന്ന പുസ്തകത്തില്‍ ഈ കേസന്വഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങള്‍ വളരെ വിശദമായി തന്നെ എഴുതിയിട്ടുമുണ്ട്.

സിനിമയുടെ തിരക്കഥാകൃത്തായ ജിനു വി എബ്രഹാം സിനിമയ്ക്ക് ജോളി കേസിനോടുള്ള സാമ്യം തുറന്നു പറഞ്ഞിരുന്നു. ജോളി കേസിലെ അന്വേഷണത്തോടും അതിലുണ്ടായ വഴിത്തിരിവുകളോടും ഏറെ സാദൃശ്യമുണ്ട് അന്വേഷിപ്പിന്‍ കണ്ടെത്തും സിനിമയ്ക്ക്. കഥ നടക്കുന്ന ചിങ്ങവനവും മറ്റു പ്രദേശങ്ങളും ഇതിന് തെളിവാണ്. എന്നാല്‍ തന്റെ ചെറുപ്പകാലത്ത് സ്വന്തം നാട്ടിലുണ്ടായ സംഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്, അത് ലോക്കല്‍ പൊലീസ് എങ്ങനെ കൈകാര്യം ചെയ്തു എന്ന അന്വേഷണത്തിലൂടെയാണ് ഈ കഥയുണ്ടായത് എന്നാണ് ജിനു എബ്രഹാം മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ജസ്‌ന തിരോധനം അടക്കമുള്ള ഒരുപാട് കേസുകള്‍ സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ട്. ജോളി മാത്യു കേസിലെ സംഭവങ്ങള്‍ ശേഖരിച്ച് വച്ചിട്ടുണ്ടായിരുന്നു. സിബി മാത്യു ഏറ്റെടുക്കുന്നതിന് ലോക്കല്‍ പൊലീസ് ആണ് കൈകാര്യം ചെയ്തത്. അതാണ് സിനിമയുടെ വിഷയമാക്കിയത് എന്നാണ് ജിനു വ്യക്തമാക്കിയത്.

അതേസമയം, അന്വേഷിപ്പിന്‍ കണ്ടെത്തും ചിത്രം 10 കോടിയില്‍ അധികം കളക്ഷന്‍ നേടിക്കഴിഞ്ഞു. അന്വേഷണോദ്യോഗസ്ഥരായ പൊലീസിന്റെ നടപടിക്രമങ്ങള്‍ക്കാണ് ഈ സിനിമയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഒരു വേറിട്ട സിനിമ തന്നെയാണ് അന്വേഷിപ്പിന്‍ കണ്ടെത്തും എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സിദ്ദിഖ്, ഇന്ദ്രന്‍സ്, രമ്യാ സുവി, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍ എന്നിവരും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഭ്രമയുഗം, പ്രേമലു എന്നീ സിനിമകള്‍ക്കൊപ്പം തന്നെ കുതിപ്പ് തുടരുകയാണ് ഈ ടൊവിനോ ചിത്രവും.

Latest Stories

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?