വീണ്ടും പോലീസ് വേഷത്തിൽ ടൊവിനോ; 'അന്വേഷിപ്പിൻ കണ്ടെത്തും' ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്

ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ. 2024 ഫെബ്രുവരി 9 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

ജിനു വി എബ്രഹാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തീയേറ്റര്‍ ഓഫ് ഡ്രീംസും സരിഗമയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രോജക്റ്റുകളിലൊന്നാണ്.

സിദ്ദിഖ്, ഹരിശ്രീ അശോകന്‍, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്‍, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എഴുപതോളം മികച്ച താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്. പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് സിനിമ സംസാരിക്കുന്നത്.

Latest Stories

ആവേശത്തില്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വേണ്ടെന്ന് പ്രഖ്യാപിച്ചു, പിന്നാലെ മരുന്നിനായി നെട്ടോട്ടമോടി പാകിസ്താന്‍; ഗര്‍വ് കാട്ടി തിരിച്ചടിക്കാനുള്ള പാക് സര്‍ക്കാര്‍ ശ്രമം വിനയായപ്പോള്‍

IPL 2025: "ആ കണക്ക് അങ്ങ് തീർത്തേക്ക് നടേശാ", ഇന്ന് നടക്കാൻ പോകുന്നത് അയ്യപ്പനും കോശിയും പോരാട്ടമെന്ന് ആരാധകർ; കോഹ്‌ലി കണക്ക് തീർക്കണം എന്ന് ആകാശ് ചോപ്ര

മലൈക്കോട്ട വാലിബന്റെ പരാജയത്തിന് കാരണം ബാഹുബലി പോലെയാകുമെന്ന തരത്തിലുള്ള പ്രൊമോഷനുകൾ : തരുൺ മൂർത്തി

IPL 2025: സാറയുടെ രാജകുമാരൻ അല്ല സിംഗിൾ പസംഗ ആണ് മക്കളെ, മൂന്ന് വർഷമായി...; തുറന്നടിച്ച് ശുഭ്മാൻ ഗിൽ

പഹല്‍ഗാം, എല്ലാ ഇന്ത്യക്കാരുടേയും ചോര തിളയ്ക്കുന്നുണ്ടെന്ന് മന്‍ കി ബാത്തില്‍ മോദി; 'കാര്‍ഗില്‍ മുതല്‍ കന്യാകുമാരിവരെ രോഷവും ദുംഖവുമുണ്ട്'; കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി

പെഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രൻ്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

60 വയസ് കഴിഞ്ഞ ഞാൻ അത് ചെയ്യുന്നുണ്ട്, പിന്നെ നിനക്കെന്താണ് പറ്റാത്തത്; മമ്മൂക്ക അന്ന് ചീത്ത വിളിച്ചു : ഗണപതി

'പിണറായി തന്നെ വിലക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; മാതൃഭൂമി വാര്‍ത്ത പിന്‍വലിക്കണം'; ഫേസ്ബുക്ക് പോസ്റ്റുമായി പികെ ശ്രീമതി

അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങി; കസ്റ്റഡിയിലെടുത്ത് പൊലീസ്, ദുരൂഹത

IPL 2025: ഓഹോ അപ്പോൾ അതാണ് തീരുമാനം, ധോണിയുടെ വിരമിക്കൽ അപ്ഡേറ്റ് എന്നെന്ന് പറഞ്ഞ് സുരേഷ് റെയ്ന