അപര്‍ണ നായര്‍ക്ക് സംഭവിച്ചതെന്ത്? വിശ്വസിക്കാനാവാതെ സുഹൃത്തുക്കള്‍, മരണത്തിന് തൊട്ട് മുമ്പും സന്തോഷം നിറഞ്ഞ പോസ്റ്റ്

സിനിമാ-സീരിയല്‍ താരം അപര്‍ണ നായരുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കളും പ്രേക്ഷകരും. വൈകിട്ട് ഏഴ് മണിയോടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

മരണത്തിന് തൊട്ടു മുമ്പ് പോലും താരം സന്തോഷകരമായ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. മകളുടെ ഫോട്ടോയാണ് അവസാനമായി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. അപര്‍ണ നായരുടെ തന്നെ ചിത്രങ്ങളുള്ള റീല്‍ വീഡിയോയാണ് അതിനു മുമ്പ് പങ്കുവച്ചത്.

അപര്‍ണ നായര്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. എന്താണ് നടിയുടെ മരണകാരണം എന്ന് ഇതുവരെ വ്യക്തമമല്ല. സീരിയിലിലൂടെ ശ്രദ്ധ നേടിയ അപര്‍ണ ‘മേഘതീര്‍ഥം’ എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനില്‍ എത്തുന്നത്.

‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’, ‘കല്‍ക്കി’, ‘അച്ചായന്‍സ്’, ‘മുദ്ദുഗൗ’ എന്നിവയിലും അപര്‍ണാ നായര്‍ വേഷമിട്ടിട്ടുണ്ട്. ‘ആത്മസഖി’, ‘ചന്ദനമഴ’, ‘ദേവസ്പര്‍ശം’, ‘മൈഥിലി വീണ്ടും വരുന്നു’ തുടങ്ങിയ ഹിറ്റ് മലയാളം സീരിയലുകളിലൂടെയാണ് അപര്‍ണ ശ്രദ്ധ നേടുന്നത്.

തിരുവനന്തപുരത്തെ വീട്ടിനുള്ളിലായിരുന്നു നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കരമന തളിയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു. സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

Latest Stories

കേറി ചൊറിഞ്ഞത് കോഹ്‌ലി പണികിട്ടിയത് ബുമ്രക്ക്; ഓസ്‌ട്രേലിയയുടെ പത്തൊമ്പതുകാരൻ തകർത്തത് ബുമ്രയുടെ മൂന്ന് വർഷത്തെ റെക്കോർഡ്

"കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു" എം ടിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മമ്മൂട്ടി

"മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്" - എം.ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

എം ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്; അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവെക്കില്ല

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു