തമിഴ് നടന്‍ മോഹന്‍ തെരുവില്‍ മരിച്ചനിലയില്‍; സിനിമകള്‍ ഇല്ലാതിരുന്ന താരം ജീവിച്ചത് ഭിക്ഷാടനം നടത്തി

കമല്‍ഹാസന്‍ ചിത്രം ‘അപൂര്‍വ്വ സഹോദങ്ങളി’ലൂടെ ശ്രദ്ധേയനായ നടന്‍ മോഹന്‍ തെരുവില്‍ മരിച്ചനിലയില്‍. തമിഴ്നാട്ടിലെ മധുരയിലെ തിരുപ്പരന്‍കുണ്ഡം പ്രദേശത്തെ തെരുവിലാണ് മോഹനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അറുപതുകാരനായ നടന്‍ കുറച്ചുകാലമായി കടുത്ത ദാരിദ്ര്യത്തിലായിരുന്നു.

സിനിമകള്‍ ഇല്ലാത്തതിനാല്‍ ഭിക്ഷാടനം നടത്തിയാണ് ഉപജീവനം നയിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 1980 കളിലെയും 1990 കളിലെയും സിനിമകളിലെ ഹാസ്യ സഹകഥാപാത്രങ്ങള്‍ക്ക് പേരുകേട്ട നടനായിരുന്നു മോഹന്‍.

1989ല്‍ പുറത്തിറങ്ങിയ ‘അപൂര്‍വ സഹോദരങ്ങള്‍’ എന്ന കമല്‍ഹാസന്‍ ചിത്രത്തില്‍ ഇരട്ട കഥാപാത്രങ്ങളില്‍ ഒരാളായ അപ്പുവിന്റെ ഉറ്റ സുഹൃത്തിനെയാണ് മോഹന്‍ അവതരിപ്പിച്ചത്. അതിന് ശേഷം, ആര്യയെ നായകനാക്കി അത്ഭുത മനിതര്‍കള്‍, ബാലയുടെ നാന്‍ കടവുള്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു.

10 വര്‍ഷം മുമ്പ് ഭാര്യ മരിച്ചു. അതിനുശേഷം ഭിക്ഷാടനം നടത്തിയാണ് ഉപജീവനം നടത്തിയത്. സിനിമ ലഭിക്കാതായതോടെ ജന്മനാട്ടില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുപ്പരന്‍കുണ്ഡത്തേക്ക് നടന്‍ താമസം മാറ്റിയിരുന്നു. ജൂലായ് 31-ന് ഇദ്ദേഹത്തെ റോഡില്‍ മരിച്ച നിലയില്‍ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

താരത്തെ തിരിച്ചറിയാന്‍ പറ്റാത്ത വിധം രൂപമാറ്റം വന്ന അവസ്ഥയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് നടന്‍ മോഹനാണെന്ന് കണ്ടെത്തിയത്.

Latest Stories

മതത്തിൻ്റെ പേരിൽ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെതിരെ സർക്കാർ നടപടിയെടുത്തേക്കും

വഖഫ് പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ പരാതി നൽകി കോൺഗ്രസ്

ഇനിയില്ല; നിർണായക തീരുമാനം സ്ഥിരീകരിച്ച് മോഹൻലാൽ

ഈ കാരണം കൊണ്ടാണ് താൻ ഇനി മലയാള സിനിമയിൽ പ്രവർത്തിക്കാത്തതെന്ന് ഇളയരാജ

ഏത് പൂരം കലക്കിയാണ് ട്രംപ് വിജയിച്ചത്? നവ്യ ജയിച്ചാൽ കേന്ദ്രമന്ത്രിയാക്കും; വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് റാലിയിൽ സുരേഷ് ഗോപി

ട്രംപും മസ്‌കും അമേരിക്കയിലെ 'ഡീപ് സ്റ്റേറ്റും', വരാനിരിക്കുന്നതെന്ത്?

ട്രംപിന്റെ യുദ്ധത്തില്‍ പടനായകനാണോ ഇലോണ്‍ മസ്‌ക്?ച ട്രംപും മസ്‌കും അമേരിക്കയിലെ 'ഡീപ് സ്റ്റേറ്റും', വരാനിരിക്കുന്നതെന്ത്?

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ട്രംപോണോമിക്‌സിൻ്റെ ഇരട്ട സ്വാധീനം: ഗുണങ്ങളും ദോഷങ്ങളും

വയനാട് ഭക്ഷ്യകിറ്റ് വിതരണം നിർത്തിവെക്കണം; മേപ്പാടി പഞ്ചായത്തിന് നിർദ്ദേശം നൽകി കളക്ടർ

ശാസ്ത്രി എനിക്ക് അയച്ച മെസേജ് മറക്കാൻ കഴിയില്ല, തുടരെയുള്ള സെഞ്ചുറിക്ക് പിന്നാലെ വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ