'അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോഴറിയും'; അപ്പാനിയുടെ 'മോണിക്ക' എത്തി, വൈറലാകുന്നു

നടന്‍ അപ്പാനി ശരത്ത് കഥയെഴുതി സംവിധാനം ചെയ്ത വെബ് സീരിസ് “മോണിക്ക”യുടെ ആദ്യ എപ്പിസോഡ് പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം തന്നെ നിരവധി പേരാണ് വെബ് സീരിസ് കണ്ടിരിക്കുന്നത്. പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് വളരെ രസകരമായി ചിത്രീകരിക്കപ്പെട്ട ഈ വെബ്‌സീരീസിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

അപ്പാനി ശരത്തും ഭാര്യ രേഷ്മയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന വെബ്‌സീരീസ് കൂടിയാണ് മോണിക്ക. പ്രശസ്ത ചലച്ചിത്ര താരങ്ങള്‍ അണിനിരക്കുന്ന മലയാളത്തിലെ ആദ്യത്തെ വെബ് സീരീസ് എന്ന പുതുമയും മോണിക്കയ്ക്കുണ്ട്. ലോക്ഡൗണ്‍ സമയത്ത് ഒരു വീട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങളെയാണ് മോണിക്കയുടെ ആദ്യ എപ്പിസോഡില്‍ അവതരിപ്പിക്കുന്നത്.

ഡോണി എന്ന കഥാപാത്രമായി അപ്പാനിയും മോളി (മോണിക്ക) എന്ന കഥാപാത്രമായി അപ്പാനിയുടെ ഭാര്യ രേഷ്മയും വെബ് സീരീസിലെത്തുന്നു. പത്ത് എപ്പിസോഡുകളുള്ള മോണിക്ക കാനഡയിലും കേരളത്തിലുമായിട്ടാണ് ചിത്രീകരിച്ചത്. ലോക്ഡൗണ്‍ സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടായിരുന്നു മോണിക്കയുടെ ചിത്രീകരണം.

ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യ ജീവിതത്തിലെ കൊച്ചു കൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. തമാശയാണ് മോണിക്കയുടെ പ്രമേയം. സിനോജ് വര്‍ഗീസ്, മനു എസ് പ്ലാവിള, കൃപേഷ് അയ്യപ്പന്‍കുട്ടി, ഷൈനാസ് കൊല്ലം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നിര്‍മ്മാണം-വിഷ്ണു, തിരക്കഥ, സംഭാഷണം- മനു എസ് പ്ലാവില, ക്യാമറ-സിബി ജോസഫ്, പശ്ചാത്തല സംഗീതം-ഫോര്‍ മ്യൂസിക്‌സ്, പി.ആര്‍.ഒ-പി ആര്‍ സുമേരന്‍.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു