'ഇന്തിയാവിന്‍ മാപെരും നടികര്‍..', തിയേറ്റര്‍ കുലുക്കി 'ഓസ്‌ലറി'ല്‍ മെഗാസ്റ്റാറിന്റെ മെഗാ എന്‍ട്രി; നന്ദി പറഞ്ഞ് മിഥുന്‍ മാനുവല്‍

‘എബ്രഹാം ഓസ്‌ലര്‍’ ചിത്രത്തിലെ മമ്മൂട്ടിയുടെ കാമിയോ റോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ താരത്തിന്റെ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നന്ദി അറിയിച്ച് അണിയറപ്രവര്‍ത്തകര്‍. ‘ഇന്തിയാവിന്‍ മാപെരും നടികര്‍..’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

”എബ്രഹാം ഓസ്ലരിനെ ആവേശത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ക്കു നന്ദി.. ഓസ്‌ലര്‍നെ അവിസ്മരണീയം ആക്കിയ ഇന്ത്യയുടെ മഹാനടന്‍ മമ്മൂക്കയ്ക്കു നന്ദി..!” എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

‘മമ്മൂക്കയുടെ എന്‍ട്രിയില്‍ തിയേറ്റര്‍ വെടിക്കും’ എന്നായിരുന്നു ചിത്രത്തിന്റെ പ്രമോഷനിടെ ജയറാം പറഞ്ഞത്. ഈ വാക്ക് അന്വര്‍ത്ഥമാക്കുന്ന മാസ് ഇന്‍ട്രോയാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക്. പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്നും അക്കാര്യം വ്യക്തമാണ്.

‘അഞ്ചാം പാതിര’ എന്ന ചിത്രത്തിന് ശേഷം മിഥുന്‍ ഒരുക്കിയ ഗംഭീര ചിത്രം എന്നാണ് തിയേറ്ററില്‍ നിന്ന് ഇറങ്ങുന്ന പ്രേക്ഷകര്‍ പറയുന്നത്. ജയറാമിനെ പ്രശംസിച്ചും ഒപ്പം മമ്മൂട്ടിയുടെ കാമിയോ റോളിനെ ആഘോഷിച്ചുമുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ജയറാമിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവാണ് ഓസ്ലര്‍ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ”ആദ്യ പകുതിയില്‍ കാണിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ നന്നായി പ്രസന്റ് ചെയ്തു. ജയറാമിന്റെ ചെയ്ഞ്ച് സ്വാഗതാര്‍ഹമാണ്. സെക്കന്‍ഡ് ഹാഫ് ആണ് എല്ലാം തീരുമാനിക്കുന്നത്” എന്നാണ് ഒരു കുറിപ്പ്.

Latest Stories

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്