സദാചാര ​ഗുണ്ടായിസം പ്രമേയം, സർവൈവൽ ത്രില്ലർ 'അപ്‌സര'; ഫസ്‌റ്റ്‌ലുക്ക് പുറത്ത്

പുതുമുഖങ്ങളെ അണിനിരത്തി നവാ​ഗതനായ ശ്യം കൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘അപ്‌സര’ റിലീസിന് ഒരുങ്ങുന്നു. ചിത്രം ഒടിടി റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തുക. സർവൈവൽ ത്രില്ലർ ചിത്രമായ അപ്‌സരയുടെ ഫസ്‌റ്റ്‌ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. തിങ്കളാഴ്‌ച നിശ്ചയത്തിലൂടെ പ്രശസ്‌തനായ സെന്ന ഹെ​ഗ്‌ഡെയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്‌തിരിക്കുന്നത്.

ഒരു കപ്പിൾസ് തിയേറ്ററിൽ കുടുങ്ങുന്നതും ഒരു സംഘമാളുകളിൽ നിന്ന് ആക്രമണം നേരിടുന്നതുമാണ് പ്രമേയം. 100 സ്റ്റോറീസിൻറെ ബാനറിൽ ബിജേഷ് മത്തായി, സെബിൻ മാത്യു എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

തികച്ചും പുതുമുഖങ്ങളെ അണി നിരത്തുന്ന ചിത്രത്തിൽ അലൻ ചേറമ്മേൽ, ശരത് വിഷ്‌ണു ​ഗോപാൽ, കിൻഡർ ഓലിക്കൻ, ഷിജേഷ് ചന്ദ്രൻ, ബോബി, അഖില രാജൻ തുടങ്ങിയവരാണ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങും ശ്യാം കൃഷ്ണൻ തന്നെയാണ്. സാമുവൽ എബിയാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ജയകുമാർ ചെങ്ങമനാട്, ബാലൻ ടോണി പപ്പു എന്നിവരാണ് ഗാന രചന.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം