കെജിഎഫിലെ കാർ ചേസ് കോപ്പിയടിയെന്ന് ട്രോളന്മാർ: കോപ്പിയടിയല്ല ഇൻസ്പിരേഷനാണന്ന് മറുവാ​ദം

തെന്നിന്ത്യയിൽ അധികം ശ്രദ്ധിക്കപ്പെടാതിരുന്ന കന്നഡ സിനിമാ ഇൻഡസ്ട്രിക്ക് പുത്തൻ ഉണർവ് നൽകിയ ചിത്രമാണ് കെജിഎഫ്. 2018 ൽ പുറത്തിറങ്ങിയ കെ.ജി.എഫ് ഒന്നാം ഭാഗം നേടിയെടുത്ത മുന്നേറ്റം ചെറുതൊന്നുമല്ല. രണ്ടാം ഭാഗവും വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ചിത്രം റിലീസ് കഴിഞ്ഞ് ഒരുമാസം പിന്നിട്ടുമ്പോഴും കെ ജിഎഫിനെ ചർച്ചകൾ അവസാനിക്കുന്നില്ല.

ചിത്രത്തിന്റെ ബ്രില്യൻസും പാളിച്ചകളും ഇഴകീറി പരിശോധിച്ച് കണ്ടെത്തുന്ന തിരക്കിലാണ് ട്രോളന്മാർ. കാർ ചേസിങ് സീൻ റിലീസിന് പിന്നാലെ ചർച്ചയായിരുന്നു. കാർ ചേസിംഗ് രംഗത്തെ പറ്റി വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നത്. ഇരുട്ട് മിന്നി മറയുന്ന രീതിയിൽ പരീക്ഷണ സ്വഭാവത്തിലായിരുന്നു രംഗം.

എന്നാൽ ഈ രംഗം കോപ്പിയടിയാണന്നാണ് നെറ്റിസണുകൾക്കിടയിലെ വാദം. 2017ൽ പുറത്തിറങ്ങിയ ഹോളിവുഡ് ആനിമേഷൻ ചിത്രമായ കാർസ് മൂന്നാം ഭാഗത്തിന്റെ ടീസറിന്റെ കോപ്പിയാണ് കെ.ജി.എഫിലെ കാർ ചേസിംഗ് എന്നാണ് നെറ്റിസൺസിന്റെ കണ്ടെത്തൽ. എന്നാൽ കാർസിന്റെ കോപ്പിയടിയല്ല, പ്രചോദനമുൾക്കൊണ്ടന്നാണ് മറുവാദം.

റോക്കി റെമിക സെന്നിനെ കാണാൻ പോകുമ്പോൾ ഉള്ള ബിജിഎമ്മും കോപ്പിയടിയെന്ന് മുൻപ് ആരോപണം ഉയർന്നിരുന്നു. ജെയിംസ് കാമറൂൺ ചിത്രമായ അവതാറിലെ ബി.ജി.എമ്മിന് സമാനമായ ബിജിഎമ്മെന്നാണ് ട്രോളന്മാർ കണ്ടെത്തിയത്

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ