ആര്‍ക്കും പരിഹരിക്കാനാകാത്ത വിടവ്; സ്വകാര്യത മാനിക്കണം; എആര്‍ റഹ്‌മാനും ഭാര്യയും വേര്‍പിരിഞ്ഞു; ഏറെ വിഷമമെന്ന് സെറ

സംഗീതഞ്ജന്‍ എആര്‍ റഹ്‌മാന്‍ വിവാഹമോചിതരാകുന്നു. ഭാര്യ സൈറ ഭാനുവിന്റെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും തമ്മില്‍ വേര്‍പിരിയുന്ന ഇക്കാര്യം അറിയിച്ചത്. തീരുമാനം ഏറെ പ്രയാസകരമാണെന്ന് സൈറ പറയുന്നു.

”വര്‍ഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവില്‍ ഭര്‍ത്താവ് എ.ആര്‍. റഹ്‌മാനുമായി വേര്‍പിരിയാനുള്ള ഏറെ പ്രയാസകരമായ തീരുമാനത്തില്‍ സൈറ എത്തിയിരിക്കുകയാണ്. ഇരുവര്‍ക്കുമിടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്കൊടുവിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം.

പരസ്പരം സ്‌നേഹം നിലനില്‍ക്കുമ്പോഴും, പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാകാത്ത വിടവ് സൃഷ്ടിച്ചതായി ദമ്പതികള്‍ തിരിച്ചറിഞ്ഞു, ആര്‍ക്കും ഇത് പരിഹരിക്കാന്‍ കഴിയില്ല. ഏറെ വിഷമത്തോടെയാണ് ഈ തീരുമാനമെടുത്തതെന്ന് സൈറ വ്യക്തമാക്കി. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് അവരുടെ സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്ന് വന്ദന ഷാ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

1995ലാണ് റഹ്‌മാനും സൈറ ഭാനുവും വിവാഹിതരായത്. ഭാര്യക്കൊപ്പമുള്ള ചിത്രങ്ങള്‍ റഹ്‌മാന്‍ ഇടക്കിടെ പങ്കുവെക്കാറുണ്ട്. ഇരുവര്‍ക്കും ഖദീജ, റഹീമ, അമീന്‍ എന്നീ മൂന്ന് മക്കളുണ്ട്.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം