'ഹോട്ട്നെസ്സ് ഓവർലോഡഡ്'; ആർജിവിയുടെ 'സാരി'യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

മലയാളിയും മോഡലുമായ ശ്രീലക്ഷ്മി സതീഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് രാം ഗോപാൽ വർമ്മ അവതരിപ്പിക്കുന്ന ‘സാരി’. ഏതാനും മാസങ്ങൾക്ക് മുൻപ് ശ്രീലക്ഷ്മി സതീഷിന്റെ(ആരാധ്യ ദേവി) ഫോട്ടോ ബോളിവുഡ് സംവിധായകൻ രാം ​ഗോപാൽ വർമ പങ്കുവച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ നിരവധി ട്രോളുകളും പരിഹാസങ്ങളുമാണ് ഇരുവർക്കുമെതിരെ ഉയർന്നത്. അന്ന് ശ്രീലക്ഷ്മിയെ വച്ച് താനൊരു സിനിമ ചെയ്യുമെന്ന് രാം ​ഗോപാൽ അറിയിച്ചിരുന്നു. വൈകാതെ സിനിമ പ്രഖ്യാപിക്കുകയും ചെയ്തു.

രാംഗോപാൽ വർമ അവതരിപ്പിക്കുന്ന സാരി എന്ന പുതിയ ചിത്രത്തിലൂടെ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലേക്കെത്തിച്ചത് രണ്ട് സർപ്രൈസുകളാണ്. ഒന്ന് മലയാളി നായികയായ ആരാധ്യ ദേവിയും രണ്ടാമത്തേത്ത് എ ഐ (AI) വഴി സൃഷ്‌ടിച്ച പാട്ടുകളും. ചിത്രത്തിലെ അത്തരത്തിലൊരു ഗാനത്തിൻ്റെ വീഡിയോ പുറത്തെത്തിയിരിക്കുകയാണിപ്പോൾ.

ചിത്രത്തിൽ സിറാ ശ്രീ എഴുതി ഡി.എസ്.ആർ. ബാലാജി എഴുതി കീർത്തന ശേഷ് ആലപിച്ച ഐ വാണ്ട് ലവ് എന്നൊരു ഗാനമുണ്ട്. ഈ ഗാനത്തിന്റെ AI വേർഷൻ ആണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. യഥാർത്ഥ ഗാനത്തെ AI സഹായത്തോടെ പുതുരൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് രാംഗോപാൽ വർമയും സംഘവും. അതീവ ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെടുന്ന ആരാധ്യ ദേവി തന്നെയാണ് പാട്ടിൻ്റെ മുഖ്യ ആകർഷണവും.

സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. നടൻ സത്യാ യാദു അവതരിപ്പിക്കുന്ന കഥാപാത്രം സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. ആരാധ്യ ദേവി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ അയാൾ പിൻതുടരുകയും അയാളുടെ അവളോടുള്ള വികാരം അപകടകരമായി മാറുന്നതുമാണ് “സാരി” എന്ന ചിത്രം പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ