ഇനി വരാന്‍ പോകുന്നത് ഹോട്ട് പ്രേതങ്ങള്‍! ഗ്ലാമറസ് വേഷത്തില്‍ തമന്നയും റാഷിയും; 'അരണ്‍മനൈ 4' ചിത്രങ്ങള്‍ പുറത്ത്

തമിഴ് ഹൊറര്‍ കോമഡി ചിത്രമായ ‘അരണ്‍മനൈ’യുടെ നാലാം ഭാഗം വരുന്നു. സുന്ദര്‍ സിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തുന്നത്. തമന്നയുടെയും റാഷിയുടെയും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ എക്‌സില്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത്.

ആനന്ദ വികടന്‍ എന്ന തമിഴ് മാഗസിനില്‍ എത്തിയ ചിത്രങ്ങളാണ് ഇത് എന്ന ക്യാപ്ഷനോടെയാണ് നടിമാരുടെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അരണ്‍മനൈ 4ല്‍ നിന്നുള്ള ചിത്രങ്ങള്‍ എന്ന പേരിലാണ് ഇത് വൈറലാകുന്നത്.


ഹൊറര്‍ കോമഡി വിഭാഗത്തില്‍ തമിഴില്‍ ഹിറ്റ് ആയ ചിത്രമാണ് അരണ്‍മനൈ സീരിസ്. ഇതുവരെ പുറത്തിറങ്ങിയ മൂന്ന് ഭാഗങ്ങളും ഹിറ്റ് ആയിരുന്നു. ആദ്യഭാഗമായിരുന്നു ഏറെ ശ്രദ്ധ നേടിയ ചിത്രം. വെങ്കട് രാഘവന്റെ തിരക്കഥയില്‍ ഒരുക്കിയ ചിത്രത്തില്‍ സുന്ദറിനൊപ്പം വിനയ് റാം, ഹന്‍സിക, ആന്‍ഡ്രിയ, ലക്ഷ്മി റായ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്.

രണ്ടാം ഭാഗത്തിലും ഹന്‍സിക തന്നെയാണ് പ്രേതമായി എത്തിയത്. സുന്ദര്‍ സി, സിദ്ധാര്‍ഥ്, തൃഷ, പൂനം ബജ്വ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്. മൂന്നാം ഭാഗത്തില്‍ സുന്ദറിനൊപ്പം ആര്യ, റാഷി ഖന്ന, ആന്‍ഡ്രിയ, സാക്ഷി അഗര്‍വള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്.

അതേസമയം, നാലാം ഭാഗത്തില്‍ തമന്നക്കും റാഷിക്കുമൊപ്പം സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, ഡല്‍ഹി ഗണേഷ്, ജയപ്രകാശ്, യോഗി ബാബു, വിടിവി ഗണേഷ്, കോവൈ സരളൈ, സിങ്കപ്പുലി തുടങ്ങി നിരവധി താരങ്ങളാണ് വേഷമിടുന്നത്. ചിത്രത്തിന്റെ കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്തു വന്നിട്ടില്ല.

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും