Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

100 തൊടാന്‍ ഒരുങ്ങി അരവിന്ദന്റെ അതിഥികള്‍; സന്തോഷം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

, 10:33 am

വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ അരവിന്ദന്റെ അതിഥികള്‍ കേരളത്തിലെ തിയേറ്ററുകളില്‍ നൂറ് ദിവസങ്ങള്‍ പിന്നിടാന്‍ ഒരുങ്ങുന്നു. കുറച്ച് ദിവസത്തിനുള്ളില്‍ അരവിന്ദന്റെ അതിഥികള്‍ സ്വപ്‌ന അക്കത്തിലേക്ക് എത്തുമെന്ന് വിനീത് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

കേരളത്തിലെ ചില തിയേറ്ററുകളില്‍ ഈ സിനിമ ഇപ്പോഴും ഓടുന്നുണ്ടെന്നും ഇത് സാധ്യമാക്കിയ എല്ലാവര്‍ക്കും നന്ദി പറയുന്നതായും വിനീത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിനിമയുടെ 101 ദിന പോസ്റ്ററിനൊപ്പമാണ് വിനീതിന്റെ കുറിപ്പ്.

എം. മോഹനന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിനീതിനൊപ്പം നിര്‍ണായകമായ വേഷത്തില്‍ ശ്രീനിവാസനും അഭിനയിച്ചിട്ടുണ്ടായിരുന്നു. നിഖില വിമലയാണ് സിനിമയിലെ നായിക. ശ്രീനിവാസന്‍ അഭിനയിച്ച 200 ാമത്തെ സിനിമ എന്ന പ്രത്യേകതയോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നര്‍ എന്നാണ് പൊതുവില്‍ ഈ സിനിമയെക്കുറിച്ച് നിരൂപകരുടെ വിലയിരുത്തല്‍. ചെറിയ ബജറ്റിലൊരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് ഭേദപ്പെട്ട കളക്ഷന്‍ നേടുകയും ചെയ്തിട്ടുണ്ട്.

Advertisement