അര്‍ച്ചന കവിയും ഭര്‍ത്താവ് അബീഷും വിവാഹമോചിതരായി? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

നടി അര്‍ച്ചന കവിയും ഭര്‍ത്താവ് അബീഷും വേര്‍പിരിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍. 2016 ജനുവരിയിലാണ് അര്‍ച്ചനയും സ്റ്റാന്‍ഡപ്പ് കോമേഡിയനുമായ അബീഷും വിവാഹിതരായത്. ഇരുവരും പിരിഞ്ഞതായുള്ള പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത അര്‍ച്ചന ബ്ലോഗുകള്‍, വെബ് സീരിസുകള്‍, പെയ്ന്റിങ് എന്നിവയിലൂടെയെല്ലാം പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്.

അര്‍ച്ചനയുടെയും അബീഷിന്റെയും സോഷ്യല്‍ മീഡിയ പേജുകളില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇല്ലാതായതോടെയാണ് ഇരുവര്‍ക്കും പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം നിരീക്ഷണത്തിനിറങ്ങിയത്. അര്‍ച്ചനയുടെ യൂട്യൂബ് വീഡിയോയില്‍ അബീഷിന്റെ സാന്നിധ്യവുമുണ്ടാവാറുണ്ട്. വീഡിയോയിലും കാണാതെ വന്നതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള ചര്‍ച്ചകളും ആരംഭിച്ചത്.

ഇപ്രണയവിവാഹമായിരുന്നു അര്‍ച്ചനയുടെതും അബീഷിന്റെയും. കുട്ടിക്കാലം മുതലേ അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. അബീഷിന്റെ പ്രണയം തുടക്കത്തില്‍ നിരസിച്ചുവെങ്കിലും പിന്നീട് അര്‍ച്ചന വിവാഹത്തിന് സമ്മതം അറിയിക്കുകയായിരുന്നു. ഇവരുടെ വിവാഹ വീഡിയോയ്ക്ക് കീഴിലും വേര്‍പിരിഞ്ഞതായുള്ള ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.

Read more

നീലത്താമര എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് എത്തിയ താരം മമ്മി ആന്‍ഡ് മി, ബെസ്റ്റ് ഓഫ് ലക്ക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, സ്പാനിഷ് മസാല, ഹണി ബീ, നാടോടിമന്നന്‍, ഞാന കിറുക്കന്‍ എന്നീ ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്.