പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് ആഘോഷമാക്കി നടി അര്‍ച്ചന കവി. വീട് പണിത അതിഥി തൊഴിലാളികള്‍ക്കൊപ്പവും കുടുംബത്തിനൊപ്പവുമുള്ള ചിത്രങ്ങളാണ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വീടിന്റെ പാലുകാച്ചല്‍ നടന്നത്.
”വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്കായി ഒരു റിട്ടയര്‍മെന്റ് ഹോം ആസൂത്രണം ചെയ്യുക എന്നത് ശരിക്കും സവിശേഷമായ ഒന്നാണ്. ഞങ്ങളുടെ ആ വീട്ടിലെ കൊച്ചു കാഴ്ചകള്‍” എന്ന കുറിപ്പോടെയാണ് അര്‍ച്ചന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഗൃഹപ്രവേശനത്തിന് കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങളാണ് ഒരുക്കിയത്.
View this post on Instagram
ദീര്‍ഘകാലമായി അര്‍ച്ചനയും കുടുംബവും ഡല്‍ഹിയിലാണ് താമസം. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നകന്ന് സ്വസ്ഥമായുള്ള വിശ്രമജീവിതം നയിക്കാനായി കേരളത്തിലേക്ക് തിരിച്ചെത്തുകയാണ് അര്‍ച്ചനയുടെ കുടുംബമെന്ന സൂചനയാണ് താരത്തിന്റെ പോസ്റ്റ് നല്‍കുന്നത്.
അതേസമയം, സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന അര്‍ച്ചന ടൊവിനോ ചിത്രം ഐഡന്റിറ്റിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ് അര്‍ച്ചന. നീലത്താമര എന്ന ലാല്‍ജോസ് ചിത്രത്തിലൂടെയാണ് അര്‍ച്ചന മലയാള സിനിമയിലെത്തുന്നത്.