അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. ‘അരിക്കൊമ്പന്‍’ എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സാജിദ് യഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചരിഞ്ഞു കിടക്കുന്ന ഒരു അമ്മ ആനയും അതിന്റെ കുഞ്ഞുമാണ് പോസ്റ്ററിലുള്ളത്.
രണ്ട് വയസ്സുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ട അരിക്കൊമ്പന്റെ സംഭവബഹുലമായ കഥയാണ് സിനിമയ്ക്ക് ആധാരം. സുഹൈല്‍ എം. കോയയുടേതാണ് കഥ. എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, രാജന്‍ ചിറയില്‍, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിന്‍ ജെ.പി. എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറിലാണ് നിര്‍മ്മാണം. അരിക്കൊമ്പനെ ചിന്നക്കനലാലില്‍ നിന്നും മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്നും ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുമ്പോഴാണ് അരിക്കൊമ്പന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ വരുന്നത്.
വര്‍ഷങ്ങളായി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ സ്ഥിരം ആക്രമണകാരിയാണ് അരിക്കൊമ്പന്‍. നേരത്തെ അഞ്ച് മയക്കുവെടികളെ അരിക്കൊമ്പന്‍ അതിജീവിച്ചിരുന്നു. ഒടുവില്‍ ഏപ്രില്‍ 29ന് ആയിരുന്നു അരിക്കൊമ്പനെ മയക്കുവെടി വെച്ച് പെരിയാര്‍ കടുവാസങ്കേതത്തിലേക്ക് കൊണ്ടുപോയത്.