'സൂക്ഷിച്ച നോക്കണ്ടട ഉണ്ണീ, ഇത് ഞാനല്ല'.. പാര്‍ട്ടി മോഡില്‍ അച്ഛനും മകനും; വൈറല്‍

അച്ഛന്‍ ഹരിശ്രീ അശോകനൊപ്പം പാര്‍ട്ടി മോഡില്‍ അര്‍ജുന്‍ അശോകന്‍. അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഫുള്‍ ഡാന്‍സ് മോഡില്‍ നില്‍ക്കുന്ന അച്ഛനും മകനുമാണ് ചിത്രത്തിലുള്ളത്.

അര്‍ജുന്റെ ഭാര്യ നിഖിതയുടെ സഹോദരന്റെ വിവാഹത്തിനു പകര്‍ത്തിയ ചിത്രമെന്നാണ് വ്യക്തമാകുന്നത്. ‘സൂക്ഷിച്ച നോക്കണ്ടട ഉണ്ണീ, ഇത് ഞാനല്ല’, ‘മൊയലാളീ ജങ്ക ജഗജഗ’ എന്നിങ്ങനെ ഹരിശ്രീ അശോകന്‍ ചിത്രത്തിലെ ഹിറ്റ് ഡയലോഗുകളാണ് കമന്റില്‍ നിറയുന്നത്.

അതേസമയം, ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന ചിത്രത്തിലാണ് ഹരിശ്രീ അശോകന്‍ ഒടുവില്‍ വേഷമിട്ടത്. ‘തുറമുഖം’ ആണ് അര്‍ജുന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ‘എന്നിട്ടും അവസാനം’, ‘നാന്‍സി റാണി’, ‘ചാവേര്‍’ എന്നീ സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ഏറെ ശ്രദ്ധ നേടിയ ‘രോമാഞ്ചം’ എന്ന സിനിമയില്‍ ഏറെ പ്രധാനപ്പെട്ടൊരു വേഷത്തില്‍ അര്‍ജുന്‍ എത്തിയിരുന്നു. തിയേറ്ററുകളില്‍ ഏറെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രമായിരുന്നു അര്‍ജുന്റെത്. ‘പ്രണയവിലാസം’ ആണ് താരത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്ന്.

Latest Stories

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?