'നീ ആരാണെന്ന് ഒരിക്കലും മറക്കരുത്', അർജുന്റെ കുറിപ്പ്; മലൈകയെ ഉദ്ദേശിച്ചാണോ എന്ന് ആരാധകർ

ശരീരസൗന്ദര്യ സംരക്ഷണത്തിന് എന്നും പേരുകേട്ട വ്യക്തിയാണ് ബോളിവുഡ് താരം മലൈക അറോറ. പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് ആരാധകരെകൊണ്ട് പറയിപ്പിച്ച നടി. ഇക്കഴിഞ്ഞ ഒക്ടോബർ 23-നായിരുന്നു താരം തന്റെ 51-ാ0 പിറന്നാൾ ആഘോഷിച്ചത്. നിരവധി ആരാധകരാണ് മലൈക അറോറക്ക് ആശംസകളുമായി എത്തിയത്.

നിരവധിപേർ ആശംസകൾ നേർന്നപ്പോൾ അതിനിടയിൽ എല്ലാവരും തിരഞ്ഞത് ആ ഒരാളുടെ ആശംസയായിരുന്നു. അർജുൻ കപൂറിന്റെ. മലൈക അറോറയുടെ ജന്മദിനത്തിന്റെ തൊട്ടടുത്ത ദിവസം പ്രത്യക്ഷപ്പെട്ട അർജുന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയെ മലൈകയുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോൾ ചർച്ചകൾ കൊഴുക്കുന്നത്. ഇതെന്താ ഇങ്ങനെ എന്നാണ് ആരാധകർ ചോദിച്ചത്.

‘Never forget who you are – The Lion King’ എന്നുമാത്രം എഴുതിയ ഒരു സ്‌റ്റോറിയാണ് ഒക്ടോബർ 24-ന് അർജുൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഇത് മലൈകയെ ഉദ്ദേശിച്ചാണെന്നും അവർക്കുള്ള അർജുന്റെ സ്നേഹപൂർണമായ ഓർമപ്പെടുത്തലാണെന്നുമാണ് ആരാധകർ പറയുന്നത്. കറുത്ത പശ്ചാത്തലത്തിലായിരുന്നു അർജുന്റെ കുറിപ്പ്.

പ്രണയം തുടങ്ങിയ കാലംമുതൽ പ്രായവ്യത്യാസത്തിൻ്റെ പേരിൽ ഏറെ വിമർശങ്ങൾ ഏറ്റുവാങ്ങിയ പ്രണയജോഡിയാണ് മലൈകയും അർജുനും. അർബാസ് ഖാനുമായുള്ള വിവാഹമോചനത്തിൻ്റെയും തന്നെക്കാൾ പ്രായം കുറഞ്ഞ അർജുനുമായി അടുപ്പത്തിലായതിൻ്റെയും പേരിൽ മലൈക നേരിട്ട വ്യക്തിഹത്യകൾ അത്രത്തോളമുണ്ട്. 1998-ൽ വിവാഹിതരായ മലൈകയും അർബാസും 19 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് 2017-ലാണ് വിവാഹമോചനം നേടിയത്.

ഇതിന് പിന്നാലെ 2018-ലാണ് മലൈകയും അർജുനും പ്രണയത്തിലാകുന്നത്. 2019-തോടെ ഇരുവരും പ്രണയം പരസ്യമാക്കി. ഇരുവരും തമ്മിൽ 11 വയസിൻ്റെ വ്യത്യാസമുണ്ട്. ജൂണിൽ അർജുന്റെ ജന്മദിനാഘോഷങ്ങളിൽനിന്ന് മലൈക മാറിനിന്നതോടെയാണ് ഇരുവരും വേർപിരിയുന്നതായുള്ള അഭ്യൂഹങ്ങൾ പരന്നുതുടങ്ങിയത്. പിന്നാലെ നടന്ന ഒരു പരിപാടിയിൽ ഇരുവരും അന്യോന്യം അവഗണിക്കുക കൂടി ചെയ്‌തതോടെ വേർപിരിയൽ ചർച്ചകൾ കൊഴുത്തു. എന്നാൽ വേർപിരിയൽ വാർത്തകളോട് ഇരുവരും ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്