അർജുന്റെ മകൾ ഐശ്വര്യ വിവാഹിതയാവുന്നു; ചിത്രങ്ങൾ പുറത്ത്

തെന്നിന്ത്യൻ താരം അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ അർജുൻ വിവാഹിതയാവുന്നു. നടനായ ഉമാപതി രാമയ്യയാണ് വരൻ. നീണ്ടകാലമായുള്ള പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്.

വിവാഹനിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവെക്കുന്നുണ്ട്.
‘പട്ടത്ത് യാനൈ’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നടൻ തമ്പി രാമയ്യയുടെ മകനാണ് ഉമാപതി.

അതേസമയം ‘അധഗപ്പട്ടത് മഗജനഞ്ജലയ്’ എന്ന ചിത്രത്തിലൂടെയാണ് ഉമാപതി രാമയ്യ സിനിമയിലേക്കെത്തുന്നത്. മണിയാര്‍ കുടുംബം, തിരുമണം, തന്നെ വണ്ടി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

Read more

അർജുൻ പ്രതിനായകനായെത്തിയ ലോകേഷ് കനകരാജ്- വിജയ് ചിത്രം ലിയോ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്.