'ഒരു പട്ടിയെ വളര്‍ത്തി സന്തോഷത്തോടെ ജീവിച്ച എനിക്ക് ഏഴു പട്ടിയെ വളര്‍ത്തുന്ന പെണ്ണിനെയാണ് കിട്ടിയത്'

സിനിമാ, സീരിയല്‍ താരം താരാ കല്യാണിന്റെയും രാജാറാമിന്റെയും മകള്‍ സൗഭാഗ്യയും അര്‍ജുന്‍ സോമശേഖരും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. വിവാഹത്തലേന്നത്തെ ചടങ്ങില്‍ അര്‍ജുന്‍ സൗഭാഗ്യയെ കുറിച്ച സംസാരിച്ച കാര്യങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടിയിരിക്കുകയാണ്. ബൈക്കിനോടും വളര്‍ത്തുനായകളോടുമുള്ള തന്റെ ഇഷ്ടവും പാഷനും സൗഭാഗ്യയ്ക്കുമുണ്ടെന്നാണ് അര്‍ജുന്‍ പറയുന്നത്.

“പാര്‍ട്ണറെ കുറിച്ച് ആലോചിക്കുമ്പോഴെല്ലാം ബൈക്ക് ക്രേസ് ഉള്ളൊരു ആളാവണം എന്നെനിക്കുണ്ടായിരുന്നു. ഇപ്പോള്‍ സൗഭാഗ്യയെ കണ്ടതില്‍ പിന്നെ എനിക്കു ബൈക്ക് മടുത്തു, എനിക്കൊന്നു കാറില്‍ പോവാന്‍ പറ്റണില്ല. എവിടെ പോവണമെങ്കിലും മഴയായാലും വെയിലായാലും സൗഭാഗ്യയ്ക്ക് ബൈക്ക് മതി. ഇപ്പോള്‍ രണ്ടു ബൈക്കായി, അതിനെല്ലാം ജിംജിം അടിക്കുന്ന ഒരു അമ്മയുമാണ് എനിക്കുള്ളത്.”

“എന്റെ മറ്റൊരിഷ്ടം പെറ്റുകളോടാണ്. ഒരു പെറ്റ് ഭ്രാന്തനാണ് ഞാന്‍. ഫൈറ്റ് ചെയ്താണ് ഒരു പട്ടിയെ വളര്‍ത്താന്‍ ഉള്ള അനുവാദം വീട്ടില്‍ നിന്നു വാങ്ങിയത്. ഒരു പട്ടിയെ വളര്‍ത്തി സന്തോഷമായി ജീവിച്ചുകൊണ്ടിരുന്ന എനിക്ക് ഏഴു പട്ടിയെ വളര്‍ത്തുന്ന പെണ്ണിനെയാണ് കിട്ടിയത്. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും കൂടി ഇപ്പോള്‍ ഒരു ഒമ്പത് പട്ടികളുണ്ട്.” അര്‍ജുന്റെ വാക്കുകള്‍ പൊട്ടിച്ചിരിയോടെയാണ് സൗഭാഗ്യയും സദസ്സും കേട്ടത്.

Latest Stories

ഞാന്‍ ചോദിച്ച പണം അവര്‍ തന്നു, ഗാനം ഒഴിവാക്കിയതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല; 'മാര്‍ക്കോ' വിവാദത്തില്‍ പ്രതികരിച്ച് ഡബ്‌സി

"എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും"; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യർ; രാഷ്ട്രീയമായി അനാഥമാവില്ലെന്ന് കുറിപ്പ്

അഖില്‍ അക്കിനേനിക്ക് വീണ്ടും വിവാഹനിശ്ചയം; നാഗചൈതന്യയുടെ വിവാഹത്തിന് മുമ്പ് പുതിയ വിശേഷം

നാട്ടികയിൽ 5 പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം; കുറ്റം സമ്മതിച്ച് പ്രതികൾ

ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

സങ്കടം സഹിക്കാനാവാതെ മുഹമ്മദ് സിറാജ്; തൊട്ട് പിന്നാലെ ആശ്വാസ വാക്കുകളുമായി ആർസിബി; സംഭവം ഇങ്ങനെ

'ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാൻ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക ക്യാംപെയ്ൻ നടത്തും'; ഖാർഗെ

'നാണക്കേട്': ഐപിഎല്‍ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയതിന് ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുഹമ്മദ് കൈഫ്

'ദ വയറിന്റെ റിപ്പോർട്ട് തെറ്റിദ്ധാരണാജനകം'; മഹാരാഷ്ട്രയിലെ അഞ്ച് ലക്ഷം അധിക വോട്ട് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ