എആര്‍എം വ്യാജപതിപ്പ് പ്രചരിച്ചവര്‍ പിടിയില്‍; പ്രതികളുടെ പക്കല്‍ രജനി ചിത്രം 'വേട്ടയ്യനും'

ടൊവിനോ തോമസ് ചിത്രം ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. തമിഴ് റോക്കേഴ്സ് അംഗങ്ങളായ പ്രതികളെ ബെംഗളൂരൂവില്‍ നിന്നാണ് പിടികൂടിയത്. പ്രതികളെ കാക്കനാട് സൈബര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

തമിഴ്നാട് സ്വദേശികളായ പ്രവീണ്‍ കുമാറും കുമരേശനുമാണ് പിടിയിലായത്. വ്യാജപതിപ്പ് ഷൂട്ട് ചെയ്തത് കോയമ്പത്തൂരിലെ തിയേറ്ററില്‍ നിന്നാണെന്ന് സൈബര്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നില്‍ തമിഴ് റോക്കേഴ്സ് സംഘത്തില്‍പ്പെട്ടവരാണെന്നും വ്യക്തമായി.

പിടിയിലാകുന്ന സമയത്ത് പ്രതികളുടെ പക്കല്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രജനികാന്തിന്റെ ‘വേട്ടയ്യന്‍’ ചിത്രത്തിന്റെ വ്യാജപതിപ്പും ഉണ്ടായിരുന്നു. കേസില്‍ വേറെയും പ്രതികളുണ്ട് എന്നാണ് സൂചന. ചിത്രം പ്രചരിപ്പിച്ച വെബ്സൈറ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.

അജയന്റെ രണ്ടാം മോഷണത്തിന്റെ സംവിധായകന്‍ ജിതിന്‍ ലാലിന്റെയും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെയും പരാതിയിലാണ് നടപടി. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് എആര്‍എം വ്യാജപതിപ്പ് ടെലഗ്രാമില്‍ എത്തിയത്. ട്രെയ്ന്‍ യാത്രയ്ക്കിടെ ഒരാള്‍ മൊബൈല്‍ ഫോണില്‍ സിനിമ കാണുന്ന ദൃശ്യം പുറത്തുവന്നിരുന്നു.

Latest Stories

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ