അരവിന്ദ് സ്വാമിക്ക് പ്രതിഫലം നല്‍കിയില്ല; 'ഭാസ്‌കര്‍ ഒരു റാസ്‌കല്‍' നിര്‍മ്മാതാവിന് അറസ്റ്റ് വാറന്റ്

അരവിന്ദ് സ്വാമിക്ക് പ്രതിഫലം നല്‍കാത്തതിനാല്‍ നിര്‍മ്മാതാവിനെതിരെ അറസ്റ്റ് വാറന്റ്. അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ സംവിധാനത്തില്‍ എത്തിയ ‘ഭാസ്‌കര്‍ ഒരു റാസ്‌കല്‍’ സിനിമയുടെ നിര്‍മ്മാതാവ് കെ മുരുകനെതിരെയാണ് മദ്രാസ് ഹൈക്കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

അരവിന്ദ് സ്വാമിക്ക് മൂന്ന് കോടി രൂപയാണ് പ്രതിഫലം നിശ്ചയിച്ചിരുന്നത്. 2017 ഏപ്രില്‍ ഏഴിന് അരവിന്ദ് സ്വാമിയും നിര്‍മ്മാതാവും കരാറില്‍ ഒപ്പ് വച്ചിരുന്നു. തുകയില്‍ നിന്ന് നികുതി പിടിച്ച് ആദായനികുതി വകുപ്പിന് നല്‍കുമെന്നും കരാറുണ്ടായിരുന്നു. എന്നാല്‍ സിനിമ റിലീസായ ശേഷവും 30 ലക്ഷം രൂപ നിര്‍മ്മാതാവ് നടന് നല്‍കിയിരുന്നില്ല.

നികുതി തുകയായ 27 ലക്ഷം ആദായനികുതി വകുപ്പില്‍ അടച്ചതുമില്ല. തുടര്‍ന്ന് അരവിന്ദ് സ്വാമി കോടതിയെ സമീപിക്കുകയും 18 ശതമാനം പലിശസഹിതം 65 ലക്ഷം അരവിന്ദ് സ്വാമിക്ക് നല്‍കാനും ആദായനികുതി വകുപ്പില്‍ 27 ലക്ഷം അടക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.

എന്നാല്‍ തന്റെ പക്കല്‍ സ്വത്തുക്കള്‍ ഒന്നുമില്ലെന്ന് കെ മുരുകന്‍ അറിയിച്ചു. കോടതി സ്വത്ത് വിവരം നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ അത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി. തുടര്‍ന്നാണ് നിര്‍മ്മാതാവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

അതേസമയം, സിദ്ദിഖിന്റെ സംവിധാനത്തില്‍ എത്തിയ മമ്മൂട്ടി ചിത്രം ‘ഭാസ്‌കര്‍ ദ റാസ്‌ക്കലി’ന്റെ റീമേക്ക് ആണ് ഭാസ്‌കര്‍ ഒരു റാസ്‌കല്‍. അരവിന്ദ് സ്വാമിക്കൊപ്പം അമല പോള്‍ ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. മാസ്റ്റര്‍ രാഘവന്‍, ബേബി നൈനിക എന്നിവരാണ് മറ്റ് പ്രധാന താരങ്ങളായത്.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ