അജിത്ത് ചിത്രം 'വിടാമുയർച്ചി'യുടെ ചിത്രീകരണത്തിനിടെ ആർട്ട് ഡയറക്ടർ മരിച്ചു

മഗിഴ് തിരുമേനി സംവിധാനം ചെയ്ത് തെന്നിന്ത്യൻ സൂപ്പർ താരം അജിത്ത് നായകനായെത്തുന്ന ‘വിടാമുയർച്ചി’യുടെ അസെര്‍ബെയ്‍ജാനിലെ ചിത്രീകരണത്തിനിടെ സിനിമയുടെ ആർട്ട് ഡയറക്ടറായ മിലൻ ഫെർണാണ്ടസ്  മരിച്ചു. ലൊക്കേഷനിൽ വെച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

അജിത്തിന്റെ മുൻ ചിത്രങ്ങളായ ബില്ല, വേതാളം, വിജയ് നായകനായ വേലായുധം തുടങ്ങീ ഒരുപാട് സിനിമകളിൽ കലാ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട് മിലൻ. അസെര്‍ബെയ്‍ജാനിൽ നിന്നും എപ്പോഴാണ് മൃത ദേഹം നാട്ടിലേക്ക് എത്തിക്കുന്നത് എന്നതിൽ സ്ഥിതീകരണമായിട്ടില്ല.

ഇസ്രയേൽ- ഗാസ യുദ്ധത്തെ തുടർന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിലും ചില യൂറോപ്യൻ രാജ്യങ്ങളിലും അവസ്ഥകൾ മോശമാകുന്ന സാഹചര്യം വരുമെന്ന് കണക്കിലെടുത്ത് വിടാമുയർച്ചിയുടെ ചിത്രീകരണത്തിനുള്ള അനുമതി കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ വൃത്തങ്ങൾ നിഷേധിച്ചിരുന്നു. അതിന് ശേഷം ചിത്രീകരണം വീണ്ടും പുനരാരംഭിച്ചതിനിടെയാണ് ഇപ്പോൾ ഇങ്ങനെയൊരു സംഭവം.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനാണ് വിടാമുയർച്ചി നിർമ്മിക്കുന്നത്. തൃഷയാണ് ചിത്രത്തിൽ അജിത്തിന്റെ നായികയായി എത്തുന്നത്. വിഘ്നേശ് ശിവനയായിരുന്നു ആദ്യ ഘട്ടത്തിൽ ചിത്രം സംവിധാനം ചെയ്യനായിരുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ