വ്യാസന്‍ നിങ്ങള്‍ക്ക് അറിഞ്ഞുതന്നെയാണ് ആ പേര് വന്നുചേര്‍ന്നത്, ശുഭരാത്രി മനോഹരമായി; പ്രശംസയുമായി അരുണ്‍ ഗോപി

വ്യാസന്‍- ദിലീപ് ചിത്രം ശുഭരാത്രിയെ പുകഴ്ത്തി സംവിധായകരും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയെയും സംവിധായകന്‍ വ്യാസനെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ഗോപി. ഒഴിവാക്കാന്‍ വയ്യാത്ത തിരക്കായിപ്പോയതിനാലാണ് ഒരു കുറിപ്പിടാന്‍ വൈകിയതെന്നും അരുണ്‍ഗോപി പറയുന്നു.

ദിലീപേട്ടന്‍ സിനിമകള്‍ എന്നും എഫ്ഡിഎഫ്എസ് അതാണ് പതിവ്. പക്ഷേ ഒഴിവാക്കാന്‍ വയ്യാത്ത തിരക്കായത് കൊണ്ടാണ് കുറച്ചുവൈകിയത്. ഈ നാട് എങ്ങോട്ടാണെന്ന് പലപ്പോഴും ആലോചിച്ച് പോകാറുണ്ട്. പക്ഷേ അപ്പോഴൊക്കെ ചില നന്മകള്‍ നമ്മളെ കടന്നുപോകുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ആ നന്മ ശുഭരാത്രിയിലും കണ്ടു. വ്യാസന്‍ നിങ്ങള്‍ക്ക് അറിഞ്ഞുതന്നെയാണ് ആ പേര് വന്നുചേര്‍ന്നത് മനോഹരമായി ചേട്ടാ ..ദിലീപേട്ടനും സിദ്ദിഖിക്കയും ജീവിതം പകര്‍ന്നാടി ഓരോരുത്തരും അവരവരുടെ വേഷങ്ങളും കടമകളും നന്നായി ചെയ്തപ്പോള്‍ ഒരു നല്ല സിനിമ തന്നെ ജനിച്ചു. അഭിനന്ദനങ്ങള്‍

ഈ കഴിഞ്ഞ ശനിയാഴ്ചയാണ് ശുഭരാത്രി തിയേറ്ററുകളിലെത്തിയത്. സംവിധായകന്‍ തന്നെ തിരക്കഥയും രചിച്ച ഈ ചിത്രം അരോമ മോഹന്‍, എബ്രഹാം മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജനപ്രിയ നായകന്‍ ദിലീപും, സിദ്ദിഖും പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ നായികാവേഷം അവതരിപ്പിച്ചിരിക്കുന്നത് അനു സിത്താര ആണ്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ