റിലീസ് ചെയ്ത ആദ്യ ദിനം ദിലീപ്-അരുണ്‍ ഗോപി ചിത്രം ‘ബാന്ദ്ര’യ്ക്ക് മികച്ച പ്രതികരണങ്ങള്‍. ദിലീപിന്റെ ഇന്‍ട്രോയും തമന്നയുടെ സ്‌ക്രീന്‍ പ്രസന്‍സുമാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുന്നത്. അരുണ്‍ ഗോപിയുടെത് കിടിലന്‍ മേക്കിംഗ്, ഉദയകൃഷ്ണയുടെ തിരിച്ചുവരവ് എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് ആദ്യം എത്തുന്നത്.
”ഉദയകൃഷ്ണയുടെ കഴിഞ്ഞ പടങ്ങള്‍ വച്ച് നോക്കുമ്പോ ബെറ്റര്‍ ഫസ്റ്റ് ഹാഫ്.. തമന്ന സ്‌ക്രീന്‍ പ്രസന്‍സ് & പെര്‍ഫോമന്‍സ് കിടു.. ദിലീപ് ഇന്‍ട്രൊ കിടു.. കോമഡി ഒക്കെ ചിലത് കൊള്ളാം..” എന്നാണ് ഒരാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
”രണ്ടാം പകുതി നന്നായി പോകുന്നു. ഇമോഷണല്‍ സീനുകള്‍ നന്നായി കണക്ട് ചെയ്യപ്പെടുന്നുണ്ട്. അരുണ്‍ ഗോപി ഒരിക്കലും നിരാശപ്പെടുത്തില്ല. ഉദയകൃഷ്ണയുടെ തിരിച്ചുവരവ്” എന്നാണ് എക്‌സില്‍ എത്തിയ ഒരു പ്രതികരണം. ”ആലയുടെയും താരയുടെയും ജീവിതമാണ് ആദ്യ പകുതി. എന്നാല്‍ ഉദയകൃഷ്ണയുടെ തിരക്കഥ ഒരു സാധാരണ കഥ പോലെയായി.”
”അരുണ്‍ ഗോപിയുടെ സംവിധാനം നന്നായിരുന്നു” എന്നാണ് ഒരു കമന്റ്. മികച്ച പ്രതികരണങ്ങള്‍ക്കൊപ്പം ചിത്രത്തിന്റെ നെഗറ്റീവ് വശങ്ങളും ചില പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്. ഇന്‍ട്രൊ, ഇന്‍ട്രൊ സോംഗ്, വിഷ്വല്‍, ബിജിഎം, സംവിധാനം, ടെക്‌നിക്കല്‍ വശം ഒക്കെ ചിത്രത്തിന്റെ പൊസിറ്റീവ് ഭാഗങ്ങളായി പറയുമ്പോള്‍ തിരക്കഥ, ദിലീപിന്റെ ഡയലോഗ് ഡെലിവറി, തമന്നയുടെ പെര്‍ഫോമന്‍സ് എന്നിവയില്‍ ചില പാളിച്ചകള്‍ ഉണ്ടായെന്നും ചിലര്‍ കുറിക്കുന്നുണ്ട്.
അതേസമയം, ‘രാമലീല’ എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ദിലീപ്-അരുണ്‍ ഗോപി കോമ്പോ വീണ്ടും ഒന്നിച്ച ചിത്രമാണ് ബാന്ദ്ര. വേള്‍ഡ് വൈഡ് റിലീസായി അറുന്നൂറോളം കേന്ദ്രങ്ങളിലാണ് ഇന്ന് ചിത്രം എത്തിയത്. കേരളത്തില്‍ മാത്രം 300 ഓളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.