'ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമ നിലവാരം കുറഞ്ഞു പോയതാണ് താങ്കളുടെ സിനിമാ ജീവിതത്തില്‍ ഏറ്റവും വലിയ പരാജയമായത്'; കമന്റിന് മറുപടിയുമായി അരുണ്‍ ഗോപി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കിയ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ബോക്‌സോഫീസില്‍ പരാജയപ്പെട്ട ചിത്രത്തെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ കുറിച്ച് വന്ന ഒരു കമന്റിന് മറുപടി കൊടുത്തിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി ഇപ്പോള്‍.

മികച്ച സീരിയലിന് അവാര്‍ഡ് നല്‍കാത്തതിനെ വിമര്‍ശിച്ച് അരുണ്‍ ഗോപി പങ്കുവച്ച പോസ്റ്റിന് താഴെയാണ് കമന്റ് വന്നത്. ”നിലവാരം ഒരു വിഷയം തന്നാണ്.. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നു പറയുന്ന സിനിമ നിലവാരം കുറഞ്ഞു പോയത് കൊണ്ടാണ് താങ്കളുടെ സിനിമ ജീവിതത്തില്‍ ഏറ്റവും വലിയ പരാജയമായി അത് മാറിയതും..” എന്നാണ് കമന്റ്.

”കറക്ട്” എന്നാണ് കമന്റിന് അരുണ്‍ ഗോപിയുടെ മറുപടി. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. സായ ഡേവിഡ്, മനോജ് കെ. ജയന്‍, ധര്‍മ്മജന്‍, ഷാജോണ്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

ഗോവയില്‍ താമസമാക്കിയ ഒരു ‘സ്‌പോയില്‍ഡ്’ ഫാദറും മകനും ജീവിക്കുന്ന തട്ടുപൊളിപ്പന്‍ സാഹചര്യങ്ങളിലേക്ക് കടന്നു വരുന്ന പെണ്‍കുട്ടി മൂലമുണ്ടാകുന്ന ജീവിത വ്യതിയാനങ്ങളുടെ കഥയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്