Arya 2: ഇനിയൊരു മരണം ഉണ്ടാവരുത്, സിനിമ കാണാന്‍ എത്തുന്നവരുടെ വാഹനങ്ങളും ബാഗും പരിശോധിക്കും; സന്ധ്യ തിയേറ്ററില്‍ വന്‍ സുരക്ഷ

അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ ഹിറ്റ് ചിത്രം ‘ആര്യ 2’ റീ റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില്‍ 8ന് അല്ലുവിന് 43 വയസ് തികയുമ്പോഴാണ് ആന്ധ്രയിലും തെലങ്കാനയിലും ആര്യ 2 റീ റിലീസ് ചെയ്യുന്നത്. ചിത്രം ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ വലിയ സുരക്ഷകളോടെ റിലീസ് ചെയ്യുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ‘പുഷ്പ 2’വിന്റെ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് സന്ധ്യ തിയേറ്ററില്‍ ഒരു സ്ത്രീ മരിച്ചിരുന്നു.

ഈ സംഭവത്തില്‍ അല്ലു അര്‍ജുന് ജയിലില്‍ കിടക്കേണ്ട അവസ്ഥയും വന്നിരുന്നു. പുഷ്പ 2 റിലീസിനിടെ അല്ലു അര്‍ജുന്‍ തിയേറ്റര്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു ദാരുണസംഭവം നടന്നത്. അതിനാല്‍ കനത്ത സുരക്ഷയിലാണ് സന്ധ്യ തിയേറ്ററില്‍ മറ്റൊരു അല്ലു അര്‍ജുന്‍ സിനിമ എത്താന്‍ പോകുന്നത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ തിയേറ്ററില്‍ പൊലീസിനെ വിന്യസിക്കും.

30 പൊലീസുകാര്‍ എങ്കിലും തിയേറ്ററില്‍ ഉണ്ടാവും. തിയേറ്ററിലെത്തുന്നവരുടെ വാഹനങ്ങളും ബാഗുകളും പരിശോധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, അല്ലു അര്‍ജുന്‍-സുകുമാര്‍ കൂട്ടുകെട്ടില്‍ 2009ല്‍ റിലീസ് ചെയ്ത ആര്യ 2 വന്‍ വിജയം നേടിയിരുന്നു. കാജള്‍ അഗര്‍വാള്‍, നവ്ദീപ്, ശ്രദ്ധ ദാസ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.

2004ല്‍ പുറത്തിറങ്ങിയ ‘ആര്യ’യുടെ സീക്വലാണ് ആര്യ 2. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു നിര്‍മ്മിച്ച ചിത്രത്തില്‍ അല്ലു അര്‍ജുനൊപ്പം അനുരാധ മേത്ത, ശിവ ബാലാജി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. 4 കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ആര്യ ഏകദേശം 30 കോടി രൂപ ബോക്‌സോഫീസില്‍ നേടി. കേരളത്തിലും ചിത്രം മികച്ച കളക്ഷന്‍ നേടിയിരുന്നു.

Latest Stories

തൊമ്മന്‍കുത്തില്‍ കുരിശ് തകര്‍ത്ത വനപാലകരുടെ നടപടി ക്രൈസ്തവ വിശ്വാസികളോടുള്ള വെല്ലുവിളി; മതസ്വാതന്ത്യത്തിന്റെ ലംഘനം; നടപടി വേണമെന്ന് സീറോമലബാര്‍സഭ

IPL 2025: കാശു പണം തുട്ട് മണി മണി ..., പ്രത്യേകിച്ച് ഒരു അദ്ധ്വാനവും ഇല്ലാതെ കോടികൾ വാങ്ങുന്ന രോഹിത്; മോശം സമയത്തും സ്വന്തമാക്കിയത് വമ്പൻ റെക്കോഡ്

IPL 2025: ഹൈദരാബാദ് ഇന്ന് 300 റൺ നേടുമെന്നുള്ള പ്രവചനം, രോഹിത്തിനോടൊപ്പം എയറിൽ സ്ഥാനം പിടിച്ച് ഡെയ്ൽ സ്റ്റെയ്നും; ഇനി മേലാൽ അണ്ണൻ വാ തുറക്കില്ല എന്ന് ട്രോളന്മാർ

IPL 2025: അന്ന് ഹിറ്റ്മാൻ ഇന്ന് മെന്റലിസ്റ്റ് രോഹിത്, കണക്കിലെ കളിയിലെ രാജാവായി രോഹിത് ശർമ്മ; ഇങ്ങനെ വെറുപ്പിക്കാതെ ഒന്ന് പോയി തരൂ എന്ന് ആരാധകർ

'ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കണം'; പ്രധാനമന്ത്രിക്ക് കത്തെഴുതി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

IPL 2025: ഇതുവരെ തോൽവികൾ എന്നെ ചീത്തപ്പേര് മാത്രമേ ഉണ്ടായിരുന്നുള്ളു, ഇപ്പോൾ തമ്മിലടിയുമായി; ദ്രാവിഡും സാംസണും തമ്മിൽ ഭിന്നത ഉണ്ടെന്ന് കാണിക്കുന്ന വീഡിയോ പുറത്ത്; സംഭവിച്ചത് ഇങ്ങനെ

വാടക വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി, അക്കൗണ്ട് ജനറൽ ഓഫീസ് ഉദ്യോഗസ്ഥൻ പിടിയിൽ

എക്‌സ്‌ക്ലൂസിവ് ദൃശ്യങ്ങളെന്ന പേരിൽ ഇൻസ്റ്റഗ്രാം സ്‌റ്റോറി; പരിഹാസവുമായി ഷൈൻ ടോം ചാക്കോ

വഖഫ് ബില്ല് കൊണ്ട് ഒരു ഗുണവുമില്ലെന്ന് മനസിലായെന്ന് കോഴിക്കോട് ആർച്ച് ബിഷപ്പ്, മുനമ്പം വിഷയത്തിൽ ബിഷപ്പുമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും

വഖഫ് നിയമഭേദഗതിയിലെ നിയമ പോരാട്ടം; ലീഗിനെ അഭിനന്ദിച്ച് കപിൽ സിബൽ