'അമ്മാവനായതില്‍ അഭിമാനം, എന്റെ സഹോദരന്‍ ജാമിയ്ക്കും സയേഷയ്ക്കും പെണ്‍കുഞ്ഞ്'; സന്തോഷ വാര്‍ത്ത പങ്കുവച്ച് നടന്‍ വിശാല്‍

നടന്‍ ആര്യയ്ക്കും സയേഷക്കും പെണ്‍കുഞ്ഞ് പിറന്നു. ആര്യയുടെ അടുത്ത സുഹൃത്തും തമിഴ് നടനുമായ വിശാല്‍ ആണ് ഈ സന്തോഷവാര്‍ത്ത ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചത്.

“”ഈ വാര്‍ത്ത പുറത്ത് വിടുന്നതില്‍ വളരെ വളരെ സന്തോഷം. അമ്മാവനായതില്‍ അഭിമാനം, എന്റെ സഹോദരന്‍ ജാമിയ്ക്കും സയേഷയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നു, പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് ഈ ഷൂട്ടിനിടയില്‍. അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു”” എന്നാണ് വിശാലിന്റെ ട്വീറ്റ്.

2019 മാര്‍ച്ചിലാണ് ആര്യയും സയ്യേഷയും വിവാഹിതരായത്. സന്തോഷ് സംവിധാനം ചെയ്ത ഗജിനികാന്ത് എന്ന ചിത്രത്തിലാണ് ആര്യയും സയേഷയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നതും വിവാഹിതരാകാന്‍ തീരുമാനിക്കുന്നതും.

ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്ത ടെഡ്ഡി ആണ് സയേഷയും ആര്യയും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ച ചിത്രം. കന്നഡ ചിത്രം യുവരത്‌ന എന്നിവയാണ് സയേഷ ഒടുവില്‍ വേഷമിട്ട ചിത്രം. സാര്‍പ്പട്ട പരമ്പരൈ ആണ് ആര്യയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം