ആര്യ നയന്‍താരയുടെ മുടിവെട്ടുന്നോ? കാര്യം എന്താണ്? ഇത് പുതിയ സിനിമയല്ല! വൈറലായി വീഡിയോ

നടി നയന്‍താരയുടെ മുടി വെട്ടി കൊടുത്ത് നടന്‍ ആര്യ. നയന്‍താരയുടെ മുടി വെട്ടി കൊടുക്കുന്ന ആര്യയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ‘ആര്യ നയന്‍താരയുടെ മുടിവെട്ടുന്നോ…’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ എത്തിയിരിക്കുന്നത്. ഇത് സിനിമയില്‍ നിന്നുള്ള രംഗമാണോ ഇത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

എന്നാല്‍ ഇത് ഒരു എഐ വീഡിയോ ആണ്. എന്തായാലും വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. വീഡിയോ ഒര്‍ജിനലാണെന്ന് തെറ്റിദ്ധരിച്ചവരും ഏറെയാണ്. ‘ആദ്യനോട്ടത്തില്‍ ആര്യക്ക് ഇജ്ജാതി അപരന്‍ ഉണ്ടോ എന്നു വിചാരിച്ചു’ എന്നാണ് ഒരു കമന്റ്.

‘രാജാ റാണി’, ‘ബോസ് എങ്കിര ഭാസ്‌കരന്‍’, ‘ആരംഭം’, ‘സംഘമിത്ര’ തുടങ്ങിയ ചിത്രങ്ങളില്‍ ആര്യയും നയന്‍താരയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയുടെ പ്രമോഷന്‍ വീഡിയോയാകും ഇത് എന്നുള്ള കമന്റുകളും എത്തിയിരുന്നു. എന്നാല്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയാറാക്കിയ ഡീപ് ഫേക്ക് വീഡിയോയാണിത്.

അതേസമയം, നിരവധി സിനിമകളാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ടെസ്റ്റ്, മണ്ണാങ്കട്ടി സിന്‍സ് 1960, ഡിയര്‍ സ്റ്റുഡന്റ്‌സ്, തനി ഒരുവന്‍ 2, എന്‍ടി 81, ഗുഡ് ബാഡ് അഗ്ലി, ടോക്‌സിക് എന്നീ സിനിമകളാണ് നയന്‍സിന്റെതായി ഒരുങ്ങുന്നത്. മിസ്റ്റര്‍ എക്‌സ് എന്ന ചിത്രമാണ് ആര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

Read more