Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

ആര്യയുടെ സ്വയംവരത്തിനു വേണ്ടിയുള്ള റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും

, 4:53 pm

തമിഴ് നടന്‍ ആര്യയക്ക് വധുവിനെ കണ്ടെത്താനായി നടത്തുന്ന റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും പങ്കെടുക്കുന്നു. ‘എങ്ക വീട്ടു മാപ്പിളൈ’ എന്ന് പേരിട്ടിരിക്കുന്ന ഈ റിയാലിറ്റി ഷോയില്‍ രണ്ടു മലയാളി പെണ്‍കുട്ടികളാണ് പങ്കെടുക്കുന്നത്‌. സീതാ ലക്ഷ്മി, ദേവ സൂര്യ എന്നിവരാണ് ആര്യയെ വരനായി കിട്ടുന്നതിന് വേണ്ടി മത്സരിക്കുന്ന മലയാളി പെണ്‍കുട്ടികള്‍. ഇരുവരും മലയാള സിനിമയില്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

‘എങ്ക വീട്ടു മാപ്പിളൈ’യുടെ ആദ്യത്തെ എപ്പിസോഡില്‍ തന്നെ ഇരുവരെയും പരിചയപ്പെടുത്തി. ആദ്യത്തെ എപ്പിസോഡില്‍ സീതാ ലക്ഷ്മി വന്നത് പരമ്പരാഗത വേഷങ്ങള്‍ അണിഞ്ഞാണ്. ആര്യയെ ഭര്‍ത്താവായി ലഭിക്കുന്നതിനു തേങ്ങയുമായിട്ടായിരുന്നു സീതാ ലക്ഷ്മിയുടെ വരവ്‌. തനിക്ക് ആര്യയുടെ ഇഷ്ടചിത്രം നാന്‍ കടവുളും ഇഷ്ടപ്രണയചിത്രം രാജറാണിയുമാണെന്ന് സീത പറഞ്ഞു. സീതാ ലക്ഷ്മിയെ കാണാന്‍ നസ്രിയയേക്കാള്‍ ക്യൂട്ട് ആണെന്ന് ആര്യ അഭിപ്രായപ്പെട്ടു.

ദേവസൂര്യ ആര്യയക്ക് സമ്മാനമായി കൊണ്ടു വന്നത് ഷര്‍ട്ടും മുണ്ടുമാണ്. ഇത് താന്‍ കല്യാണത്തിന് ധരിക്കുമെന്നു ആര്യ ദേവസൂര്യയെ അറിയിച്ചു.

വധുവിനെ അന്വേഷിച്ച് ഫെയ്സ്ബുക്ക് ലൈവിലെത്തിയ ആര്യയക്ക് ലഭിച്ച ഒരു ലക്ഷത്തിലധികം കോളുകളും 7000 അപേക്ഷകളുമായിരുന്നു. ഇതില്‍ നിന്ന് തിരെഞ്ഞടുക്കപ്പെട്ട 16 പേരെയാണ് എങ്ക വീട്ടു മാപ്പിളൈ എന്ന പേരുള്ള റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുത്തത്. ഇതിലെ വിജയിയെ ആര്യ മിന്നു ചാര്‍ത്തും.

Advertisement