ആരാധകരെ ഞെട്ടിച്ച് നടി ആശാ ശരതിന്റെ ഫെയ്‌സ്ബുക്ക് ലൈവ്. ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞു തുടങ്ങുന്ന ലൈവ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. “”കഴിഞ്ഞ 45 ദിവസത്തോളമായി ഭര്‍ത്താവിനെ കാണാനില്ല. സക്കറിയ എന്നാണ് അദ്ദേഹത്തിന്റെ പേര്, തബല ആര്‍ട്ടിസ്റ്റാണ്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം,”” എന്നാണ് ഫെയ്‌സ്ബുക്ക് ലൈവിന്റെ ചുരുക്കം. യഥാര്‍ത്ഥ സംഭവമാണെന്ന ഞെട്ടലിന് പിന്നാലെയാണ് പുതിയ ചിത്രം എവിടെയുടെ പ്രമോഷനാണെന്ന് മനസ്സിലാവുക.
ചിത്രം നാളെ റിലീസിനെത്തുകയാണ്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുന്ന കഥ അമ്മയും മകനും തമ്മിലുള്ള ഹൃദയബന്ധത്തിനാണ് പ്രാധാന്യം നല്‍കുന്നത്. സിംഫണി സക്കറിയ എന്നയാളെ കാണാതാവുന്നതും തുടര്‍ന്നുള്ള അന്വേഷണവും സംഭവങ്ങളുമാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
സക്കറിയ എന്ന കഥാപാത്രമായി മനോജ് കെ. ജയന്‍ വേഷമിടുന്നു.സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു, പ്രേം പ്രകാശ്, കുഞ്ചന്‍, അനശ്വര രാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ബോബി സഞ്ജയ്മാരാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കൃഷ്ണന്‍ സി ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. നൗഷാദ് ഷെരീഫാണ് ഛായാഗ്രഹണം.
ഹോളിഡേ മൂവീസ് റിലീസ് ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത് ഔസേപ്പച്ചനാണ്.