പതിവോ മാറും...; 'കെട്ട്യോളാണ് എന്റെ മാലാഖ'യിലെ പുതിയ ഗാനം എത്തി

ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം “കെട്ട്യോളാണ് എന്റെ മാലാഖ”യിലെ പുതിയ ഗാനം പുറത്തിറങ്ങി. “പതിവോ മാറും…” എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. പാട്ടിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. നിരഞ്ജ് സുരേഷാണ് മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വില്യം ഫ്രാന്‍സീസ് ഈണം പകര്‍ന്നിരിക്കുന്നു.

വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, കക്ഷി: അമ്മിണിപ്പിള്ള, അണ്ടര്‍വേള്‍ഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന ആസിഫ് അലി സിനിമയാണ് കെട്ട്യോളാണ് എന്റെ മാലാഖ. തനി നാട്ടിന്‍ പുറത്തുകാരന്റെ ലുക്കിലാണ് ചിത്രത്തില്‍ ആസിഫ് അലി എത്തുന്നത്. പുതുമുഖം വീണാ നായരാണ് ആസിഫിന്റെ നായികയായെത്തുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ നിസാം ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജി പീറ്റര്‍ തങ്കത്തിന്റേതാണ് തിരക്കഥ. ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്റ്റിന്‍ സ്റ്റീഫന്‍, വിച്ചു ബാലമുരളി എന്നിങ്ങനെ മൂന്ന് പേര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം നവംബര്‍ 22 ന് തിയേറ്ററുകളിലെത്തും.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്