ആസിഫ് അലിയുടെ 'അണ്ടര്‍ വേള്‍ഡ്'; റിലീസ് തിയതി പ്രഖ്യാപിച്ചു

ആസിഫ് അലി നായകനായെത്തുന്ന പുതിയ അണ്ടര്‍ വേള്‍ഡിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും. അരുണ്‍ കുമാര്‍ അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2017 ല്‍ വന്ന “കാറ്റി”ന് ശേഷം വരുന്ന അരുണ്‍കുമാര്‍ അരവിന്ദ് ചിത്രമാണ് അണ്ടര്‍ വേള്‍ഡ്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം രക്തം പൊടിയുന്ന കഥയുമായാണ് വരുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. അമല്‍ നീരദിന്റെ “സി.ഐ.എ”യുടെ രചന നിര്‍വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more

Image may contain: 4 people, people smiling, beard and text
ആസിഫ് അലിയ്ക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് . അലക്സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന് സംഗീതം. നിര്‍മ്മാണം ഡി14 എന്റര്‍ടെയ്ന്‍മെന്റ്സ്. വിതരണം ഫ്രൈഡേ ഫിലിം ഹൗസ്.