'കൂമന്‍' പ്രതീക്ഷ കാത്തോ? പ്രേക്ഷക പ്രതികരണങ്ങള്‍

ആസിഫ് അലി-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ‘കൂമന്‍’ സിനിമയ്ക്ക് ഗംഭീര പ്രതികരണങ്ങള്‍. ”മലയാളത്തില്‍ ത്രില്ലര്‍ സിനിമകള്‍ എടുക്കാന്‍ തനിക്ക് മുകളില്‍ ആരുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ജീത്തു ജോസഫ്” എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയ ഒരു അഭിപ്രായം.

പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന ട്വിസ്റ്റ് ആണെങ്കിലും അന്വേഷണ രീതി, കഥ പുരോഗമിക്കുന്നത് ഒക്കെ വളരെ മികച്ച രീതിയിലാണ് എടുത്തിരിക്കുന്നത്. ആസിഫ് അലിയുടെ മറ്റൊരു കരിയര്‍ ബെസ്റ്റ് എന്നിങ്ങനെയാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍.

‘ദൃശ്യം’, ’12ത് മാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫ് ഒരുക്കിയ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് കൂമന്‍. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

രഞ്ജി പണിക്കര്‍, ബാബുരാജ്, മേഘനാഥന്‍, ഹന്നാ രാജികോശി, ആദം അയൂബ്, ബൈജു, ജാഫര്‍ ഇടുക്കി, പൗളി വില്‍സണ്‍, കരാട്ടേ കാര്‍ത്തിക്, ജോര്‍ജ്ജ് മരിയന്‍, രമേശ് തിലക്, പ്രശാന്ത് മുരളി , അഭിരാം രാധാകൃഷ്ണന്‍, രാജേഷ് പറവൂര്‍, ദീപക് പറമ്പോല്‍, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നര്‍മ്മകല എന്നിങ്ങനെ വന്‍ താരനിരയും ചിത്രത്തിലുണ്ട്.

കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ത സംസ്‌ക്കാരത്തിലുള്ള ആളുകള്‍ ഒന്നിച്ചു പാര്‍ക്കുന്ന ആ നാട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് വളരെ കര്‍ക്കശക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥലംമാറി എത്തുന്നു.

അയാളുടെ സ്വഭാവം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ആളുകളുടെയും നായകന്റെയും ജീവിതത്തെ കീഴ്മേല്‍ മറിക്കുന്നു. ആ ഗ്രാമത്തിലെ സാധാരണ സംഭവങ്ങള്‍ അസാധാരണമുള്ളതായി മാറുന്നു. അതിന്റെ പിന്നാലെയുള്ള നായകന്റെ യാത്ര കൂടിയാണ് കൂമന്‍.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്