മംഗലശേരി നീലകണ്ഠന് ശേഷം ബിലാലിന്റെ ഡയലോഗുമായി ആസിഫ് അലി; 'കുഞ്ഞെല്‍ദോ' ടീസര്‍

ആസിഫ് അലി ചിത്രം ‘കുഞ്ഞെല്‍ദോ’യുടെ പുതിയ ടീസര്‍ ശ്രദ്ധ നേടുന്നു. മമ്മൂട്ടി-അമല്‍ നീരദ് കോംമ്പോയില്‍ എത്തിയ ബിഗ് ബി ചിത്രത്തിലെ ബിലാലിന്റെ ഡയലോഗും മ്യൂസിക്കുമായാണ് ടീസര്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠന്‍ ആണ് നേരത്തെ എത്തിയ ടീസറില്‍ ആസിഫിന്റെ ഡയലോഗിലൂടെ എത്തിയത്.

മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയായാണ് ആസിഫ് അലി ചിത്രത്തില്‍ വേഷമിടുന്നത്. പുതുമുഖം ഗോപിക ഉദയന്‍ ആണ് നായിക. കല്‍ക്കി എന്ന ചിത്രത്തിന് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹമാന്‍ സംഗീതം പകരുന്നു. പ്രഖ്യാപിച്ചതു മുതല്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച ചിത്രം കൂടിയാണ് കുഞ്ഞൊല്‍ദോ.

ചിത്രത്തിന്റെതായി പോസ്റ്റററുകളും ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ”മനസ് നന്നാവട്ടെ മതമേതങ്കിലുമാവട്ടെ” എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തിയത്. ശ്രീരാമ വേഷത്തിലാണ് ആസിഫ് അലി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

Latest Stories

'ഈ നാണം കെട്ട പ്രവൃത്തി ചെയ്തവര്‍ ഞങ്ങളുടെ സുഹൃത്തുക്കളല്ല; അതിഥികളെ ആക്രമിക്കുന്നത് പൈതൃകത്തിന്റെ ഭാഗമല്ല'; രോഷത്തോടെ കാശ്മീരിലെ സിപിഎം നേതാവ് യൂസഫ് തരിഗാമി

DC VS LSG: ആ റെക്കോഡ് ഈ റെക്കോഡ് എന്നൊന്നും ഇല്ല, എല്ലാ റെക്കോഡും ഞാൻ തൂക്കും എന്ന വാശിയാണ് അയാൾക്ക്; തകർപ്പൻ നേട്ടം സ്വന്തമാക്കി കെഎൽ രാഹുൽ; അതുല്യ ലിസ്റ്റിൽ ഇനി ഒന്നാമത്

IPL 2025: അന്ന് താൻ പറയുന്നത് കേട്ട് ഞാൻ മിണ്ടാതിരുന്നു, ഇന്ന് ഇയാൾ സംസാരിക്കാൻ വന്നപ്പോൾ അതിനോട് പ്രതികരിക്കാൻ എനിക്ക് താത്പര്യമില്ല; രാഹുലിനെ മധുരപ്രതികാരം ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം; വീഡിയോ കാണാം

സൗദി സന്ദര്‍ശനം വെട്ടിച്ചുരിക്കി പ്രധാനമന്ത്രി ഇന്ത്യയിലെത്തി; സൈനിക മേധാവിമാരുടെ അടിയന്തര യോഗം വിളിച്ചു; മോദി കാശ്മീര്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്

ഭീകരാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം; അടിയന്തര ഹെല്‍പ്പ് ലൈന്‍ ആരംഭിച്ച് അനന്ത്‌നാഗ് പൊലീസ്

ഭീകരാക്രമണത്തിന് പാകിസ്ഥാന്റെ അറിവും സഹായവും; ഏവരും സൈന്യത്തിനൊപ്പം നില്‍ക്കണം; ലക്ഷ്യം കശ്മീരിന്റെ സമ്പദ്ഘടന തകര്‍ക്കാനെന്ന് എകെ ആന്റണി

'നിന്നെ കൊല്ലില്ല, നീ പോയി മോദിയോട് പറയൂ'; പെഹല്‍ഗാമിലെ ആക്രമണത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; മരണ സംഖ്യ 25 ആയെന്ന് റിപ്പോര്‍ട്ടുകള്‍

വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റിലൂടെ ജോലിക്കയറ്റം; സഹകരണ വകുപ്പിലെ ജീവനക്കാരനും ബിജെപി നേതാവുമായ വിഎന്‍ മധുകുമാറിന് സസ്‌പെന്‍ഷന്‍

കുറ്റക്കാരായ ഒരാളെയും വെറുതെ വിടില്ലെന്ന് മോദി; അമിത് ഷാ ശ്രീനഗറിലേക്ക് തിരിച്ചു; പെഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണ സംഖ്യ 24 ആയി

പെഹല്‍ഗാം ഭീകരാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, ഇരുപതോളം പേര്‍ക്ക് പരിക്ക്; അമിത് ഷാ കശ്മീരിലെത്തും, ഉചിതമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി