Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

പ്രണയനായകനായി ആസിഫ് അലി ; മന്ദാരത്തിന്റെ ട്രെയിലര്‍

, 6:00 pm

പ്രണയനായകനായി ആസിഫലി എത്തുന്ന മന്ദാരത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. വിജീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ് നിര്‍മാണം. എം സജാസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരുപ്രണയ കഥയാണ്. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിതകാലഘട്ടത്തിലൂടെ സിനിമ കടന്നുപോകുന്നു. ആനന്ദം ഫെയിം അനാര്‍ക്കലി മരയ്ക്കാര്‍ ആണ് നായിക.

മൂന്ന് വ്യത്യസ്ത ഗെറ്റപ്പില്‍ ആസിഫ് എത്തുന്നു. ഹരിദ്വാര്‍, മണാലി, ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഗ്രിഗറി ജേക്കബ്, ഭഗത് മാനുവല്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രം സെപ്റ്റംബര്‍ 28 ന് സിനിമാനിയ പ്രദര്‍ശനത്തിനെത്തിക്കും.

 

Advertisement