ആസിഫ് അലിയുടെ 'എല്ലാം ശരിയാകും' തിയേറ്ററുകളില്‍ എത്തും; റിലീസ് തിയതി പുറത്ത്

ആസിഫ് അലി ചിത്രം “എല്ലാം ശരിയാകും” തിയേറ്ററില്‍ റിലീസ് ചെയ്യും. മരക്കാര്‍, ആറാട്ട്, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങളുടെ പുതുക്കിയ റിലീസ് തിയതി വന്നതിന് പിന്നാലെയാണ് എല്ലാം ശരിയാകും ചിത്രത്തിന്റെ പുതുക്കിയ റിലീസ് തിയതിയും എത്തിയിരിക്കുന്നത്.

സെപ്റ്റംബര്‍ 17ന് ചിത്രം തിയേറ്ററുകളിലെത്തും. നേരത്തെ ജൂണ്‍ 4ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കോവിഡ് രണ്ടാം ഘട്ടത്തിന് ശമനമാകുന്നതോടെയാണ് പുതുക്കിയ തിയതി പ്രഖ്യാപിച്ചിരിക്കുന്നത്.

May be an image of 4 people, beard, wrist watch and text that says "2021 SEPT 17 എല്ലാം ശരിയാകും ജിബു ജേക്കബ് തോമസ് തിരുവല്ല, ഡോ. പോൾ വർഗീസ് ഷാരിസ് മുഹമ്മദ്"

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിഷ വിജയന്‍ ആണ് നായികയായി എത്തുന്നത്. ഇടത് പക്ഷക്കാരനായ ഒരു ചെറുപ്പക്കാരന്റെ കഥായാണ് “എല്ലാം ശരിയാകും” പറയുന്നത്. ഷാരിസ്, നെബിന്‍, ഷാല്‍ബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ഈരാറ്റുപേട്ട ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് എലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു