സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മൃദുൽ നായർ-ആസിഫ് അലി ടീം വീണ്ടും; കാസർഗോൾഡ് ഷൂട്ടിംഗ് ആരംഭിച്ചു

ആസിഫ് അലി, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി മൃദുൽ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാസർഗോൾഡ്. പയ്യന്നൂരിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിരിക്കുന്നത്.ബിടെക്ക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലി- മൃദുൽ നായർ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും കാസർഗോൾഡിനുണ്ട്.

ആസിഫ് അലി, സണ്ണി വെയ്ൻ എന്നിവർക്കൊപ്പം ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരും പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്.മുഖരി എന്റർടൈയ്മെന്റ്, സരിഗമ എന്നീ ബാനറുകളിൽ സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജെബിൻ ജേക്കബാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ചിത്രത്തിലെ ഗാനങ്ങൾക്ക് വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ എന്നിവർ വരികൾ രചിച്ചിരിക്കുന്നു. ഡോൺ വിൻസെന്റ, നിരഞ്ജ് സുരേഷ് എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.

മനോജ് കണ്ണോത്ത് എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ കലാസംവിധാനം ചെയ്യുന്നത് സജി ജോസഫാണ്, വസ്ത്രാലങ്കാരം മഷർ ഹംസ. ക്യാംപസ് പശ്ചാത്തലത്തിൽ കഥ പറഞ്ഞ മൃദുൽ നായരുടെ ബിടെക് എന്ന ആദ്യ ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയത്. അത്കൊണ്ട് തന്നെ വീണ്ടും അതേ ടീമൊന്നിക്കുന്ന കാസർഗോൾഡ്‌ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Latest Stories

'സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ നല്‍കുന്നു'; എല്ലാ ജില്ലാ കേന്ദങ്ങളിലും പ്രതിഷേധം; പ്രത്യക്ഷസമരവുമായി ഡിവൈഎഫ്‌ഐ

ലെബനനിലെ ആഭ്യന്തരസുരക്ഷ അപകടത്തില്‍; ഇലട്രോണിക്ക് ഉപകരണങ്ങളുടെ പൊട്ടിത്തെറിയില്‍ ഞെട്ടി ഹിസ്ബുള്ള; വാക്കി ടോക്കി സ്‌ഫോടനത്തില്‍ മരണം 14 കടന്നു

പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിണറായി മറുപടി പറയണം; സത്യം അറിയാന്‍ പൊതുജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് വിഡി സതീശന്‍

"അദ്ദേഹം മാഞ്ചസ്റ്റർ വിട്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി" - ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായതിനെക്കുറിച്ച് ജോർജിന റോഡ്രിഗസ്

ലെബനനില്‍ പേജറിന് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്‌ഫോടനത്തിന്റെ തല മൊസാദോ?

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; അപ്രായോഗികമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് വിചിത്രമായ അവകാശവാദവുമായി ജോർജിന റോഡ്രിഗസ്

"അന്ന് ഒരുപാട് വികാരങ്ങൾ നിറഞ്ഞ ദിവസമായിരുന്നു" - ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിലെ അവസാന ദിവസം ജോർജിന റോഡ്രിഗസ് ഓർമ്മിക്കുന്നു

ഈ വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്; ചര്‍ച്ചയായി ഇവൈ ചെയര്‍മാന് അന്ന സെബാസ്റ്റ്യന്റെ അമ്മയുടെ കത്ത്

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!