ആസിഫ് അലിക്കൊപ്പം അപര്‍ണയും വിജയരാഘവനും; രഹസ്യങ്ങള്‍ ഒളിപ്പിച്ച് 'കിഷ്‌കിന്ധാ കാണ്ഡം', ട്രെയ്‌ലര്‍ ട്രെന്‍ഡിംഗില്‍

ആസിഫ് അലി നായകനാകുന്ന ‘കിഷ്‌കിന്ധാ കാണ്ഡം’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. രഹസ്യങ്ങള്‍ ഒളിപ്പിച്ച് നിഗൂഢത നിറച്ചാണ് ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മിക്കുന്നത്.

ഇന്നലെ റിലീസ് ചെയ്ത ട്രെയ്‌ലര്‍ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഏഴാമതായി തുടരുന്നുണ്ട്. വിജയരാഘവന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ബാഹുല്‍ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്ന ചിത്രം ഓണം റിലീസായി സെപ്റ്റംബര്‍ 12ന് തിയറ്ററുകളിലെത്തും.

ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിനും ഗാനത്തിനും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

എഡിറ്റര്‍: സൂരജ് ഇ.എസ്, സംഗീതം: മുജീബ് മജീദ്, വിതരണം: എന്റെര്‍റ്റൈന്‍മെന്റ്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈന്‍: കാക്ക സ്റ്റോറീസ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജേഷ് മേനോന്‍, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍, ഓഡിയോഗ്രഫി: രന്‍ജു രാജ് മാത്യു, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: പ്രവീണ്‍ പൂക്കാടന്‍, അരുണ്‍ പൂക്കാടന്‍ (1000 ആരോസ്), പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Latest Stories

വര്‍ക്കലയില്‍ യുവാവ് ഭാര്യ സഹോദരനെ വെട്ടിക്കൊന്നു; ഭാര്യ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍

മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്നു; എറണാകുളത്ത് യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ലഹരി നല്‍കാന്‍ തട്ടിക്കൊണ്ടുപോയി; നിരവധി കേസുകളിലെ പ്രതി പിടിയില്‍

ഐപിഎസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തും; പിന്നാലെ പ്രണയം നടിച്ച് പണം തട്ടും; പ്രതി കൊച്ചിയില്‍ പിടിയില്‍

വടകരയില്‍ മോഷ്ടിച്ച ബൈക്കുകളുമായി പിടിയിലായത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍; മോഷണ വാഹനങ്ങള്‍ ലഹരി കടത്താന്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; കെ രാധാകൃഷ്ണന് സമന്‍സ് അയച്ച് ഇഡി

കുളിമുറിയില്‍ വീണതെന്ന് ഒപ്പം താമസിച്ചിരുന്നവര്‍; മുറിവില്‍ അസ്വാഭാവികതയെന്ന് ഡോക്ടര്‍; ബംഗളൂരുവില്‍ മലയാളി യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം

'ആപൽക്കരമായി കർമം ചെയ്ത ഒരാൾ'

ബജറ്റിൽ രൂപയുടെ ചിഹ്നം ഉപയോഗിക്കില്ല, പകരം 'രൂ'; കേന്ദ്രത്തിനെതിരെ പുതിയ പോർമുഖം തുറന്ന് മുഖ്യമന്ത്രി സ്റ്റാലിൻ

കളിക്കുന്നതിനിടെ ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം