കളക്ഷനിൽ ഞെട്ടിച്ച് ആസിഫ് അലിയുടെ 'കിഷ്‍കിന്ധാ കാണ്ഡം'; ഇതുവരെ നേടിയത് കോടികൾ...

ആസിഫ് അലിയുടെ ‘കിഷ്‍കിന്ധാ കാണ്ഡം’ ഓരോ ദിവസവും പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. പ്രേക്ഷകരെ ഒന്നാകെ പരിപൂർണമായി തൃപ്തിപ്പെടുത്തിയ സിനിമ ഓരോ ദിവസം കഴിയുമ്പോഴും മികച്ച രീതിയിൽ മുന്നേറുകയാണ്. മുൻവിധികളെ മാറ്റി മറിച്ചുള്ള പ്രകടനമാണ് ചിത്രം ആദ്യദിനം മുതൽ കാഴ്ചവച്ചത്.

ഓണം റിലീസായി സെപ്റ്റംബർ 12ന് റിലീസ് ചെയ്തത കിഷ്‍കിന്ധാ കാണ്ഡം ഇതുവരെ നേടിയത് കോടികളാണെന്നാണ് കണക്ക്. പ്രേക്ഷക- നിരൂപക പ്രശംസകൾക്ക് ഒപ്പം തന്നെ ബോക്സ് ഓഫീസിലും വലിയ മുന്നേറ്റമാണ് ഓരോ ദിവസവും കിഷ്‍കിന്ധാ കാണ്ഡം കാഴ്ചവയ്ക്കുന്നത്. വിജയകരമായി കിഷ്‍കിന്ധാ കാണ്ഡം മുന്നേറുമ്പോൾ ഇതുവരെ ചിത്രം നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.

4.45 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നതെന്നാണ് പ്രമുഖ എന്റർടെയ്ൻമെന്റ് സൈറ്റായ സാക്നിൽകിന്റെ റിപ്പോർട്ട്. നാല് ദിവസത്തെ മാത്രം കണക്കാണിത്. ചിത്രത്തിന്റെ ആദ്യ ദിനം നാല്പത്തി അഞ്ച് ലക്ഷം രൂപയായിരുന്നു കിഷ്‍കിന്ധാ കാണ്ഡം നേടിയത്. അറുപത്തി അഞ്ച് ലക്ഷം രണ്ടാം ദിന കളക്ഷനിൽ ലഭിച്ചു. മൂന്നാം ദിനം 1.35 കോടിയും നാലാം ദിനമായ ഇന്നലെ രണ്ട് കോടി അടുപ്പിച്ച് ചിത്രം നേടിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുന്ന കിഷ്‍കിന്ധാ കാണ്ഡത്തിന് വരും ദിവസങ്ങളിൽ കളക്ഷനിൽ വലിയൊരു മുന്നേറ്റം ചിത്രം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തലുകൾ. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. വിജയരാഘവന്‍, അപര്‍ണ്ണ ബാലമുരളി എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ ബാഹുല്‍ രമേഷ് ആണ് നിര്‍വഹിക്കുന്നത്.

ഗുഡ്വില്‍ എന്റര്‍ടെയന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് സിനിമ നിര്‍മ്മിച്ചത്. എഡിറ്റര്‍: സൂരജ് ഇ.എസ്, സംഗീതം: മുജീബ് മജീദ്, വിതരണം: എന്റെര്‍റ്റൈന്‍മെന്റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്.

മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈന്‍: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജേഷ് മേനോന്‍, സൗണ്ട് മിക്സ്: വിഷ്ണു സുജാതന്‍, ഓഡിയോഗ്രഫി: രന്‍ജു രാജ് മാത്യു, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: പ്രവീണ്‍ പൂക്കാടന്‍, അരുണ്‍ പൂക്കാടന്‍ (1000 ആരോസ്), പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ