ചോരക്കളിയുമായി ധനുഷ്; അസുരന്റെ പുതിയ ലുക്കുകള്‍ വൈറല്‍

തമിഴകത്തിന്റെ ഹിറ്റ് കുട്ടുകെട്ടാണ് വെട്രിമാരന്‍- ധനുഷ്. ഇരുവരും ഒന്നിച്ചപ്പോള്‍ പിറന്നത് മികച്ച ചിത്രങ്ങളായിരുന്നു. ഇവരുടെ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് അസുരന്‍. ചിത്രത്തിലെ പുതിയ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ധനുഷിന്റെ രണ്ടു വ്യത്യസ്ത ഭാവങ്ങളാണ് പോസ്റ്ററുകളില്‍. ഒന്നില്‍ ശാന്തനും രണ്ടാമത്തേതില്‍ ചോരപുരണ്ട കത്തിയുമേന്തിയാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്.

ധനുഷ് നായകനാകുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരാണ്. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ഇരട്ട വേഷമാണ് ധനുഷ് കൈകാര്യം ചെയ്യുന്നത്. രാജദേവര്‍ എന്ന അച്ഛന്‍ കഥാപാത്രമായും കാളി എന്ന മകനായും ധനുഷ് ചിത്രത്തില്‍ വേഷമിടും. ചിത്രത്തില്‍ ധനുഷിന്റെ ഭാര്യയായാണ് മഞ്ജു എത്തുന്നത്. മണിമേഖലൈ എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. “പൊല്ലാതവന്‍”, “ആടുകളം”, “വടചെന്നൈ” എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ്-വെട്രിമാരന്‍ കൂട്ടുകെട്ടിന്റെ നാലാമത് ചിത്രമാണ് അസുരന്‍. “വെക്കൈ” എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്‌കാരമാണ് “അസുരന്‍”.

Image may contain: one or more people, people standing and textImage may contain: 1 person, text

വിജയ് സേതുപതി അതിഥി വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബാലാജി ശക്തിവേല്‍, പശുപതി, ആടുകളം നരേന്‍, യോഗി ബാബു, തലൈവാസല്‍ വിജയ് എന്നിവരും വേഷമിടുന്നു. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. വേല്‍രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജി.വി. പ്രകാശാണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. ഒക്ടോബര്‍ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം